കഴിഞ്ഞ വർഷം, അതായത് ജൂൺ 23, 2020 നായിരുന്നു, മലയാളത്തിലേയ്ക്ക് ഒരു പുതിയ മാഗസിൻ കുട്ടികളുടെ ലോകത്തേയ്ക്ക് ഇറങ്ങി വന്നത്. കഥകളും വിജ്ഞാനപ്രദമായ ലേഖനങ്ങളുമായി തുടങ്ങിയ ‘മണിച്ചെപ്പ്’ എന്ന ആ മാഗസിൻ ഇന്ന് മലയാളികൾ കൈനീട്ടി സ്വീകരിച്ചതിൽ ഞങ്ങൾക്ക് വളരെയധികം സന്തോഷവും അതിലേറെ അഭിമാനവും തോന്നുന്നു.
മണിച്ചെപ്പ് മാഗസിന് അനുബന്ധമായി ഞങ്ങൾ തുടങ്ങിയ വെബ്സൈറ്റിലൂടെ നിരവധി ലേഖനങ്ങളും, സിനിമ വാർത്തകളും, കഥകളും എല്ലാം നിങ്ങളുടെ അരികിൽ എത്തിക്കാൻ കഴിഞ്ഞതിലും അതിയായ സന്തോഷമുണ്ട്. കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും കൂടി ആസ്വദിക്കത്തക്ക രീതിയിലാണ് വെബ്സൈറ്റിൽ ഓരോന്നും ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഈ ഒരു വർഷത്തിനകം മണിച്ചെപ്പിന് കിട്ടിയ അഭിനന്ദനങ്ങൾക്കും നിർദ്ദേശങ്ങൾക്കും ഒരായിരം നന്ദി അറിയിച്ചു കൊള്ളുന്നു.
സൂക്ഷിച്ചു വയ്ക്കാനായി ഇതാ..
ഇതിനോടകം തന്നെ 12 മാഗസിനുകൾ മണിച്ചെപ്പ് പുറത്തിറക്കിയിട്ടുണ്ട്. മണിച്ചെപ്പിന്റെ പിറന്നാൾ ആഘോഷിക്കുന്ന ഈ വേളയിൽ രണ്ടു സ്പെഷ്യൽ പതിപ്പുകൾ ഞങ്ങൾ പുറത്തിറക്കുന്നു.
- മണിച്ചെപ്പ് സ്പെഷ്യൽ വാർഷിക പതിപ്പ്: ഇതുവരെ പുറത്തിറങ്ങിയ എല്ലാ ലക്കങ്ങളും ഒരുമിച്ച് ഉൾപ്പെടുത്തികൊണ്ട് 308 പേജുകളോട് കൂടിയുള്ള ഒരു സ്പെഷ്യൽ പതിപ്പ്.
- തട്ടിൻപുറത്തു വീരൻ – മുഴുനീള ചിത്രകഥ: നിങ്ങൾക്കെല്ലാം സുപരിചിതമായ തട്ടിൻപുറത്തു വീരൻ ചിത്രകഥ ഒറ്റ പതിപ്പായി നിങ്ങളുടെ മുന്നിൽ.
മുകളിൽ പറഞ്ഞിരിക്കുന്ന ബുക്കുകൾ online ആയി വായിക്കാനും സൂക്ഷിച്ചു വയ്ക്കാനും ഇപ്പോൾ തന്നെ download (high resolution PDF) ചെയ്യാം.
ഇനിയും നിങ്ങളുടെ സഹകരങ്ങൾ പ്രതീക്ഷിച്ചുകൊണ്ട്,
-എഡിറ്റർ-