Movies

ലാസ് വെഗാസ് ഹ്രസ്വ ചലച്ചിത്ര മേളയിൽ മലയാളി ബാലികയ്ക്ക് നേട്ടം

നേട്ടം കൊണ്ട് വന്നത് ‘ഗ്രാൻഡ്മാ ടോയ്’ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയത്തികവിന്

Grandma-toy-scene

അമേരിക്കയിലെ ലാസ് വെഗാസ് നെവാഡയിൽ നടന്ന ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ തിരിപ്പൂരിലെ മലയാളി ബാലികയെ മികച്ച ബാലതാരമായി തിരഞ്ഞെടുത്തു.

‘ഗ്രാൻഡ്മാ ടോയ്’ എന്ന ഹ്രസ്വചിത്രത്തിലെ അഭിനയമികവിനാണ് പാലക്കാട് വടക്കാഞ്ചേരി സ്വദേശി പി.യു.കൃഷ്ണന്റെ മകൾ മഹാശ്വേതയ്‌ക്ക്‌ 12 വരെയുള്ളവരുടെ വിഭാഗത്തിൽ അംഗീകാരം ലഭിച്ചിരിക്കുന്നത്.

നേരത്തെ ലോസ് ആഞ്ചലസ്‌ ഹ്രസ്വ ചലച്ചിത്രമേളയിൽ ‘ആരോട് പറയും ഞാൻ’ എന്ന ചിത്രത്തിലെ അഭിനയത്തിന് അഞ്ചാം ക്ലാസ് വിദ്യാർത്ഥിനിയായ മഹാശ്വേത മികച്ച ബാലതാരമായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

വൃദ്ധസദനങ്ങളിൽ കഴിയുന്നവരുടെ മാനസിക സംഘർഷങ്ങൾ വരച്ചു കാണിക്കുന്ന ‘ഗ്രാൻഡ്മാ ടോയ് (മുത്തശ്ശി കളിപ്പാട്ടം)’ എന്ന ഹ്രസ്വചിത്രം യൂട്യൂബിൽ ശ്രദ്ധേയമായിക്കഴിഞ്ഞു.

തിരുപ്പൂരിൽ താമസിക്കുന്ന മഹാശ്വേത മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ റോസ്‌ലിൻ, വത്സലാ മേനോൻ എന്നിവരും വേഷമിട്ടിരുന്നു.

Grandma-toy-location

ഗജേന്ദ്രൻ വാവ സംവിധാനം ചെയ്ത ചിത്രം നിർമ്മിച്ചത് മഹാശ്വേതയുടെ പിതാവായ പി.യു.കൃഷ്ണനാണ്. സതീഷ് മുതുകുളം കഥയും തിരക്കഥയും നിർവഹിച്ച ചിത്രത്തിന്റെ കാമറ ജോഷ്വാ റൊണാൾഡ്‌ ആണ്.

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More