എക്കാലത്തെയും ഫാഷൻ ട്രെൻഡുകളിൽ ചെറുപ്പക്കാരുടെ ഇടയിൽ ആദ്യം എത്തുന്ന ബ്രാൻഡുകളിൽ ഒന്നാണ് ‘ലെവിസ്’. Levi Strauss & Co. എന്നാണ് കമ്പനിയുടെ മുഴുവൻ പേര്. 1853 ൽ അമേരിക്കയിലെ സാൻ ഫ്രാൻസിസ്‌കോയിൽ തുടങ്ങിയ കമ്പനിയാണെങ്കിലും ഇതിന്റെ ഉത്ഭവത്തിന് ചുക്കാൻ പിടിച്ചത് ജർമനിയിലെ ബവേറിയയിൽ നിന്നും അമേരിക്കയിലെ ഫ്രാൻസിസ്‌കോയിലേക്ക് കുടിയേറിയ ‘ലെവി സ്ട്രാസ്സ്’ എന്ന ജർമൻകാരനാണ്.
ലെവി സ്ട്രാസ്സ് (ഇടത്), ലെവിസ് പ്ലാസാ, കോർപ്പറേറ്റ് ഹെഡ്ക്വാർട്ടേഴ്‌സ് (വലത്)
റോഡ് കൺസ്ട്രക്ഷൻ പോലെയുള്ള കഠിനമായ ജോലികൾ ചെയ്യുന്നവർക്കായി ഒരുക്കിയതായിരുന്നു 1920 കളിൽ കമ്പനി ഇറക്കിയ ജീൻസ് പാന്റുകൾ. അന്ന് അതൊരു ട്രെൻഡ് ആയി മാറിയെങ്കിലും പിന്നീട് ജീൻസിനു പ്രചാരം ലഭിച്ചത് രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമായിരുന്നു. കഠിനമായ സാഹചര്യങ്ങളെ അതിജീവിക്കാൻ അന്നത്തെ തലമുറയ്ക്ക് അത് അത്യന്താപേക്ഷിതമാണ് തോന്നിയതാവാം ഈ പ്രചാരത്തിനു പിന്നിൽ. എന്തായാലും ലെവിസ് എന്ന വസ്ത്ര നിർമ്മാണ മേഖലയിലെ വമ്പന്റെ വളർച്ചയാണ് പിന്നീട് ലോകം കണ്ടത്.
ബ്ലൂ ജീൻസ് കാലഘട്ടം എന്നറിയപ്പെടുന്ന 1960 – 1980 കളിൽ ലെവിസിന്റെ പ്രചാരം പതിന്മടങ്ങു വർധിച്ചു. മുതിർന്നവർക്ക് മാത്രമല്ല കുട്ടികൾക്ക് വേണ്ടിയും നിരവധി മോഡലുകൾ ലെവിസ് പുറത്തിറക്കിയിട്ടുണ്ട്. ‘ബാക് ടു സ്കൂൾ’ എന്ന പേരിൽ ഇത്തവണയും ലെവിസ്, കുട്ടികൾക്കായുള്ള ബാഗുകൾ, ഡ്രെസ്സുകൾ എല്ലാം പുറത്തിറക്കിയിരുന്നു. ഓരോ കാലാവസ്ഥക്കും അനുസരിച്ചുള്ള ഡ്രെസ്സുകളാണ് അവർ പരിചയപ്പെടുത്തുന്നത്. എന്തായാലും ജീൻസിന്റെ പ്രചാരം ഉള്ളിടത്തോളം ലെവിസ് ഇപ്പോഴും മുൻപന്തിയിൽ കാണും എന്നുള്ളത് തീർച്ച.