IMAGE COURTESY: GOOGLE
നമുക്കറിയാം, ഏറെ വേദനയുണ്ടാക്കിയ നാളുകളാണ് ഇപ്പോൾ കടന്നു പോയിക്കൊണ്ടിരിക്കുന്നത്. നമുക്ക് ഏറെ പ്രതീക്ഷയും സമ്പൽ സമൃദ്ധിയും നിറഞ്ഞ ഒരു പുതുവത്സരം ആകട്ടെ ഈ ചിങ്ങമാസം എന്ന് ആശംസിക്കുന്നു.
കർക്കിടകം പിന്നിട്ട് ഐശ്വര്യം നിറഞ്ഞ ചിങ്ങമാസത്തേക്ക് കാലെടുത്തു വയ്ക്കുമ്പോൾ പുതിയൊരു നാളേക്കായി കരുതലോടെ നീങ്ങാം. എല്ലാ വർഷത്തെയും പോലെയുള്ള ഒരു ഓണാഘോഷം ഈ ഒരു കൊറോണ സമയത്തു പറ്റില്ല എങ്കിലും എല്ലാ കൂട്ടുകാരും അവരവരുടെ വീടുകളിൽ അച്ഛനമ്മമാരോടൊപ്പം അവരുടെ സന്തോഷങ്ങളിൽ പങ്കു ചേരാം.
നിങ്ങൾക്കെല്ലാം അറിയാവുന്നതുപോലെ ചിങ്ങ മാസവും ഓണവും എല്ലാം ഓരോ വർഷം കൂടുന്തോറും അതിന്റെതായ മാറ്റങ്ങൾക്കു വിധേയമായി കൊണ്ടിരിക്കുകയാണ്. പണ്ടൊക്കെ പറമ്പിലും മറ്റും പോയി പൂക്കൾ പറിച്ചു കൊണ്ട് വന്ന് അത്തങ്ങൾ തീർത്തിരുന്ന ബാല്യങ്ങൾ ആയിരുന്നെങ്കിൽ, ഫ്ളാറ്റുകളിലും അണുകുടുംബങ്ങളിലും ഒരുങ്ങുന്നതായി ഇന്നത്തെ തലമുറ. തുമ്പയും, തുളസിയും, മുക്കുറ്റിയും എല്ലാം ഏതോ പുസ്തകങ്ങളിൽ വായിച്ച കേട്ടു കേൾവി മാത്രമാകും അവർക്ക്. ചിങ്ങമാസത്തിന്റെ പ്രത്യേകത അറിയുന്ന എത്ര കുട്ടികൾ ഉണ്ടാകും ഇന്നത്തെ വീടുകളിൽ? കുട്ടികളെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല, ഇന്നത്തെ തിരക്കിൽ ദിവസവും ഓടുന്ന അച്ഛനമ്മമാർക്ക് അതൊക്കെ പറഞ്ഞു കൊടുക്കാനുള്ള സമയമില്ല എന്ന് വേണം കരുതാൻ.
ഇന്നത്തെ നാട്ടിൻപുറങ്ങളിലെ ആഘോഷങ്ങൾ ചെറു ക്ലബ്ബുകളിലും വീട്ടിലെ tv കളിലും മാത്രം ഒതുങ്ങുന്നു. ഇനിയെങ്കിലും മധുരമാർന്ന ആ പഴയ കാലങ്ങളിലേക്ക് മുതിർന്നവർ ഒന്ന് എത്തിനോക്കിയശേഷം അവരുടെ കുട്ടികൾക്ക് ചിങ്ങമാസത്തിന്റെ പ്രത്യേകതയും മറ്റും പറഞ്ഞു കൊടുക്കാവുന്നതാണ്. അവരും വളരട്ടെ നമ്മുടെ ആ പഴയ ഒത്തൊരുമ നിറഞ്ഞ കാലം തിരിച്ചുകൊണ്ടു വന്ന്.
നിങ്ങൾക്കും നിങ്ങളുടെ പഴയകാല അനുഭവങ്ങൾ ഇവിടെ പങ്കു വയ്ക്കാം.
എല്ലാ കൂട്ടുകാർക്കും മണിച്ചെപ്പിന്റെ ഐശ്വര്യം നിറഞ്ഞ പുതുവത്സരാശംസകൾ!