യാത്രകൾ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. അവരവർക്ക് സാധിക്കുന്ന രീതിയിൽ ബഡ്ജറ്റ് തയ്യാറാക്കി പോകുന്നവരാണ് പലരും. കൂട്ടുകാരോടൊപ്പവും കുടുംബത്തോടൊപ്പവും ഒക്കെ യാത്രകൾ ചെയ്യുന്നവരുണ്ട്.
പുതിയ നാടുകൾ സന്ദർശിച്ചു അവിടുത്തെ സംസ്കാരം, ഭക്ഷണം, ജീവിത രീതികൾ എന്നിവ പലരിലേക്കും പകർന്നു കൊടുക്കുന്നവരാണ് പല യാത്രികരും. പ്രത്യേകിച്ച് കുട്ടികൾക്ക് യാത്രകൾ നൽകുന്ന വിവരങ്ങൾ ചെറുതല്ല. ഇന്ന് അതൊരു പാഠ്യ വിഷയത്തിന്റെ ഭാഗമാകേണ്ട സമയം കഴിഞ്ഞു.
ക്ലാസ്സ് മുറികളിൽ ഇരുന്ന് പല നാടുകളെ കുറിച്ചും പഠിക്കുമ്പോൾ കിട്ടുന്ന അറിവിനേക്കാൾ നേരിട്ട് സന്ദർശിക്കുമ്പോൾ അവർക്കു കിട്ടുന്നതാണ് (അതിലേക്കായി മുതിർന്നവരുടെ സഹായവും വേണ്ടി വരും). അതിനായി വിദേശ രാജ്യങ്ങൾ തന്നെ സന്ദർശിക്കണമെന്നു നിർബന്ധമില്ല. നമ്മുടെ ബഡ്ജറ്റിനുള്ളിൽ ഒതുങ്ങുന്ന യാത്രകൾ ഇന്ത്യക്കു അകത്തു തന്നെ നടത്താവുന്നതാണ്. അതിലേക്കായി ട്രെയിൻ യാത്രകൾ ആകുമ്പോൾ യാത്രകൾക്ക് കുറച്ചുകൂടി ഭംഗിയേറുന്നു. ട്രെയിൻ യാത്രകൾ നമുക്ക് സമ്മാനിക്കുന്ന ദൃശ്യ വിരുന്നു ചെറുതല്ല.
വിദേശീയർ പണ്ടുകാലം മുതൽ തന്നെ യാത്രകൾ ചെയ്യുന്നവരാണ്. നമ്മുടെ ഇടയിൽ ഈ അടുത്ത കാലത്തായി ആണ് ആളുകൾ യാത്രകൾ ചെയ്തു തുടങ്ങിയത് തന്നെ.
ഇതിനകം തന്നെ ഒരുപാട് നാടുകൾ സന്ദർശിച്ച മലയാളികൾ നമ്മുടെ ഇടയിൽ തന്നെയുണ്ട്. അവിടെ നിന്ന് എടുത്ത ഫോട്ടോകളും മറ്റും നിധിപോലെ സൂക്ഷിക്കുന്ന ഒരു സമൂഹം നമുക്കിടയിൽ തന്നെയുണ്ട്. വർഷങ്ങൾ കഴിഞ്ഞു നോക്കുമ്പോൾ അവയ്ക്കു കൂടുതൽ മധുരമേറും. അതൊക്കെ വച്ച് തന്നെ നിങ്ങൾക്ക് ചെറിയ സഞ്ചാരകുറിപ്പുകൾ എഴുതാവുന്നതാണ്. അതുവഴി പലർക്കും പ്രയോജനപ്പെടുമെങ്കിൽ അത് നല്ല കാര്യമല്ലേ? യാത്രകളെ കുറിച്ച് ബ്ലോഗുകൾ തയ്യാറാക്കുന്നവരുമുണ്ട്.
ഇനി കാര്യത്തിലേക്ക് കടക്കാം. നിങ്ങൾ ചെയ്തിട്ടുള്ള യാത്രകളെ കുറിച്ച് ഒരു വിവരണം എഴുതി തയ്യാറാക്കി മണിച്ചെപ്പിലേക്ക് അയച്ചു തരിക. കൂടെ ഫോട്ടോകളും കൂട്ടാവുന്നതാണ്. നിങ്ങൾ സന്ദർശിച്ചിട്ടുള്ള ഏതു സ്ഥലവും ആയിക്കോട്ടെ, അവിടെ നിങ്ങളെ ആകർഷിച്ച സ്ഥലങ്ങൾ, സ്ഥാപനങ്ങൾ മുതലായവയെ കുറിച്ച് ഇന്ന് തന്നെ എഴുതി തുടങ്ങിക്കോളൂ.
നിങ്ങളുടെ യാത്രാവിവരണങ്ങൾ എഴുതി അറിയിക്കാനുള്ള ലിങ്ക്: https://manicheppu.com/send-your-articles/