ദിവാകരൻ വിഷ്ണുമംഗലം
സ്ക്കൂളിൽ പോകും കുട്ടികളേ,
ക്ലാസ്സിൽ നന്നായ് ശ്രദ്ധിക്കൂ
കൂട്ടരൊടൊത്തു കളിക്കൂ, തമ്മിൽ
കാട്ടുക സ്നേഹമിതെന്നെന്നും
നിത്യം പത്രം നോക്കേണം
സത്യം മാത്രം പറയേണം
വായനശാലയിലെത്തി, പുത്തൻ
പുസ്തകവായന തുടരേണം
നിത്യം, വയലുകൾ, കാടുകൾ, മേടുകൾ,
പുഴകൾ, കിളികൾ, പൂക്കളുമായ്
നിറഞ്ഞു നിൽക്കും ഭംഗികളെല്ലാം
നുകർന്നു നിങ്ങൾ വളരേണം
ഒത്തിരി കാര്യം തമ്മിൽത്തമ്മിൽ
ഒത്തൊരുമിച്ചു പകുക്കേണം
അത്തരമുള്ള പഠിത്തത്താൽ
ഒത്തിരിയെന്നും വിജയിക്കാം.
#malayalam #poem #literacy #reading #online #magazines #writing