Travel

ഷാർജ – അജ്‌മാൻ – ഉം അൽ കുവൈൻ: ഒരു യാത്ര!

യുണൈറ്റഡ് അറബ് എമിറേറ്റിലെ (UAE) മൂന്ന് എമിറേറ്റുകളിലൂടെയുള്ള ഒരു യാത്രയാണ് ഈ വിഡിയോയിൽ കാണിച്ചിരിക്കുന്നത്. രാജ്യത്തെ സാംസ്‌കാരിക നഗരമായ ഷാർജയിൽ നിന്ന് തുടങ്ങുന്ന യാത്ര, അജ്‌മാൻ നഗരത്തിലൂടെ കടന്ന് ഉം അൽ കുവൈനിലെ തീരദേശത്തിലൂടെയാണ് ഈ യാത്ര കടന്ന് പോകുന്നത്. തീരദേശത്തെ ചെറു വീടുകളും വ്യാവസായിക കേന്ദ്രങ്ങളും മാളുകളുമെല്ലാം ഈ യാത്രയിൽ കാണുവാൻ സാധിക്കും.

ഷാർജ:
അറേബ്യൻ ഉപഭൂഖണ്ഡത്തിൽ പേർഷ്യൻ ഉൾക്കടലിന്റെ വടക്കൻ തീരത്തായാണ് ഷാർജാ നഗരം നിലകൊള്ളുന്നത്. പതിനെട്ടാം നൂറ്റാണ്ട് മുതൽ അൽ ഖ്വാസ്മി രാജവംശമാണ് ഷാർജാ നഗരം ഭരിക്കുന്നത്.സാംസ്കാരികമായും വ്യാവസായികമായും രാജ്യത്തെ പ്രധാന നഗരങ്ങളിലൊന്നാണ് ഷാർജ. 1998ൽ ഐക്യ അറബ് എമിറേറ്റുകളെ പ്രധിനിധീകരിച്ചുകൊണ്ട് ഷാർജ നഗരത്തെ അറബ് ലോകത്തിന്റെ സാംസ്കാരിക തലസ്ഥാനം ആയി യുനെസ്കോ പ്രഖ്യാപിക്കുകയുണ്ടായി.

അജ്‌മാൻ:
ഷാർജയിലേത് പോലെ തന്നെ അജ്മാനിലും ഹോട്ടലുകൾ, ഷോപ്പിംഗ്, സാംസ്കാരിക സ്ഥലങ്ങൾ എന്നിവയുൾപ്പെടെ വിനോദസഞ്ചാര കേന്ദ്രങ്ങൾ അതിവേഗം വളരുകയാണ്. അജ്മാൻ കോട്ടയിൽ സ്ഥിതിചെയ്യുന്ന അജ്മാൻ നാഷണൽ മ്യൂസിയം, ചെങ്കോട്ട, മനാമയുടെ ഉൾനാടൻ പ്രദേശത്തെ മ്യൂസിയം എന്നിവയാണ് വിനോദ സഞ്ചാര കേന്ദ്രങ്ങൾ.

അജ്മാന്റെ പുതുതായി വികസിപ്പിച്ച അൽ സോറ പ്രദേശവും വിനോദ സഞ്ചാരികളുടെ ശ്രദ്ധ ആകർഷിക്കുന്നു. ബൗൺസി കോട്ടകൾ മുതൽ കണ്ടൽക്കാടുകളിലെ കയാക്കിംഗ് വരെയുള്ള എല്ലാ പ്രായക്കാർക്കും ഒന്നിലധികം പ്രവർത്തനങ്ങൾ ഇവിടെയുണ്ട്.

ഉം അൽ കുവൈൻ:
മനോഹരങ്ങളായ കടൽ തീരങ്ങളും സാഹസിക വിനോദങ്ങൾക്കായുള്ള ഇടങ്ങളും ഉള്ള പ്രദേശമാണ് ഉം അൽ കുവൈൻ. യു.എ.ഇ യുടെ വടക്കു ഭാഗത്തായിട്ടാണ് ഉം അൽ കുവൈൻ സ്ഥിതിചെയ്യുന്നത്. ഫലാജ്‌ അൽ മൊഅല്ല, അൽ–ബത്ത, പുതിയ പാർ‍പ്പിടമേഖലയായി വികസിച്ചുവരുന്ന സൽ‍മ, പുതിയ വ്യവസായമേഖല ബിലാത്ത്‌ അൽ‍ അസുബാ, ദേശാടനപക്ഷികളുടെ ആവാസകേന്ദ്രമായ ഖോർ അൽ ബൈദ, റാസ്‌ അൽ ഖൈമയോടടുത്ത്‌ കിടക്കുന്ന ബദുക്കളുടെ പാർപ്പിടമേഖലായ റംല, വളരെ അപൂർവ്വമായ കണ്ടൽക്കാടുകൾ നിറഞ്ഞ ചെറിയ ദ്വീപുകൾ, അൽ–സിനയ്യ ദ്വീപ്‌ , ഷോപ്പിങ്ങ്‌ കേന്ദ്രങ്ങളായ ജമയ്യ, ബസ്സാർ എന്നറിയപ്പെടുന്ന പഴയ പട്ടണപ്രദേശം, ഉം അൽ കുവൈൻ പ്രകൃതിദത്ത തുറമുഖം എന്നിവയൊക്കെയാണ് ഉം അൽ കുവൈനിലുള്ളത്.

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More