Travel

‘ദുബൈ സഫാരി പാർക്ക്’- സഞ്ചാരികൾക്ക് ഇവിടെ പോകാൻ ഒരുപാട് കാരണങ്ങൾ.

ദുബൈ സഫാരി പാർക്ക് ഒരു വന്യജീവി പാർക്ക്, മൃഗസംരക്ഷണ കേന്ദ്രം, വിദ്യാഭ്യാസ കേന്ദ്രം, എല്ലാം ഒന്നായി രൂപപ്പെടുത്തിയിരിക്കുന്നു. ലോകത്തിലെ സസ്യജന്തുജാലങ്ങളെ കുറിച്ച് കൂടുതലറിയാൻ താൽപ്പര്യമുള്ളവർ തീർച്ചയായും സന്ദർശിക്കേണ്ട ഒരിടമാണ് ഇത്. ‘ലോകമെമ്പാടുമുള്ള മൃഗങ്ങളെ അത് ഏഷ്യയിലെ ഉഷ്ണമേഖലാ വനങ്ങളോ, അറേബ്യയിലെ മരുഭൂമികളോ ഏതും ആകട്ടെ, അവയെ അതത് ആവാസ വ്യവസ്ഥകളിൽ പാർപ്പിക്കുക’, ഇതാണ് ദുബൈ സഫാരി പാർക്കിലെ കാഴ്ചകളുടെ പ്രധാന സന്ദേശം. 119 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന ദുബായ് സഫാരി പാർക്കിൽ ലോകമെമ്പാടുമുള്ള 2,500-ലധികം മൃഗങ്ങൾ വസിക്കുന്നു. സിംഹങ്ങൾ, ആനകൾ, ജിറാഫുകൾ, മൂൺ കരടികൾ, ഒട്ടകങ്ങൾ – എന്നിവയെല്ലാം ഇവിടെ കാണാം.

ലോകത്തിലെ ജന്തുജാലങ്ങളെക്കുറിച്ച് കൂടുതൽ അറിയാനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്ന നിരവധി രസകരമായ ഷോകൾ, നാടക പ്രകടനങ്ങൾ തുടങ്ങിയവയും നമുക്ക് ഇവിടെ കാണാനാകും. പാർക്കിനെ വ്യത്യസ്ത സോണുകളായി തിരിച്ചിരിക്കുന്നു, ഓരോ സോണിലും അവരുടെ പ്രദേശങ്ങളിൽ നിന്നുള്ള മൃഗങ്ങളുണ്ട്. ദുബായ് സഫാരി പാർക്ക് ടിക്കറ്റുകളിൽ നാല് സോണുകളിലേക്കുള്ള പ്രവേശനങ്ങൾ ആണ് ഉൾപ്പെടുത്തിയിരിക്കുന്നത്, ഓരോന്നിലും നിരവധി വിദേശ മൃഗങ്ങൾ, വിദ്യാഭ്യാസപരമായ നിരവധി അനുഭവങ്ങൾ എന്നിവയും അതിലേറെയും ഉൾപ്പെടുന്നു. ഈ ഓരോ സോണുകളും വിശദമായി നോക്കാം.

അറേബ്യൻ ഡെസേർട്ട് സഫാരി (Arabian Desert Safari):
അറേബ്യൻ മരുഭൂമിയുടെ ഒരു യാത്രയ്ക്ക് സാക്ഷ്യം വഹിക്കുകയാണ് അറേബ്യൻ ഡെസേർട്ട് സഫാരി കൊണ്ട് ഉദ്ദേശിക്കുന്നത്. ഇവിടുത്തെ Petting Zoo ഏതൊരു സഞ്ചാരിക്കും ഇഷ്ട്ടപെടുന്ന ഒന്നാണ്, പ്രത്യേകിച്ചും കുട്ടികൾക്ക്. കൂടാതെ കുട്ടികൾക്കായി വിദ്യാഭ്യാസപരമായ നിരവധി കാര്യങ്ങളും ഒരുക്കിയിട്ടുണ്ട്.



എക്‌സ്‌പ്ലോറർ വില്ലേജ് (Explorer village):
ദുബായ് സഫാരി പാർക്കിന്റെ പ്രധാന ഹൈലൈറ്റുകളിലൊന്നായ എക്‌സ്‌പ്ലോറർ വില്ലേജ്, സന്ദർശകർക്ക് ആവേശകരമായ അനുഭവം നൽകുന്നു. ഈ മേഖലയിലേക്ക് പ്രവേശിക്കുമ്പോൾ, നിങ്ങളെ എത്തിക്കുന്നത് ഏഷ്യയിലെ കാടുകളിലേക്കും ആഫ്രിക്കയിലെ മഴക്കാടുകളിലേക്കും ആണ്. മുതല, ഹിപ്പോ, കടുവ എന്നിവയുടെ പ്രദർശനങ്ങൾ പ്രധാനപ്പെട്ടവയിൽ ചിലതു മാത്രം. ഒരു വലിയ ആനക്കൂട്ടം വസിക്കുന്ന ആനകളുടെ മേഖലയാണ് സഫാരി പാർക്കിലെ മറ്റൊരു രസകരമായ ആകർഷണം. ഈ സൗഹൃദ ജീവികൾക്കൊപ്പം നിങ്ങൾക്ക് ഇവിടെ ചിലവഴിക്കാം.

ആഫ്രിക്കൻ വില്ലേജ് (African Village):
ബയോബാബ് മരങ്ങളും പരമ്പരാഗത ചെളി (mud) ഘടനകളും നിറഞ്ഞ ആഫ്രിക്കൻ ഗ്രാമം നിങ്ങൾക്ക് ആഫ്രിക്കൻ ഗ്രാമങ്ങളുടെ ആധികാരികമായ അനുഭവം നൽകുന്നു. ഇവിടെ, ആഫ്രിക്കയിൽ നിന്നുള്ള നിരവധി ഉരഗങ്ങൾ, കുരങ്ങുകൾ, ആനകൾ എന്നിവയെ നിങ്ങൾ കാണാവുന്നതാണ്. ആഫ്രിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പാമ്പുകളുടെയും മറ്റ് ഉരഗങ്ങളുടെയും വിപുലമായ ശേഖരം ഉരഗ ഭവനത്തിൽ ഉണ്ട്. യുഎഇയിലെ ഏറ്റവും വലിയ ഏവിയറി പ്രദർശനവും ആഫ്രിക്കൻ വില്ലേജിലാണ്.

ഏഷ്യൻ വില്ലേജ് (Asian Village):
ഈ മേഖലയിൽ ഏഷ്യയിലെ സവിശേഷമായ സസ്യജന്തുജാലങ്ങൾക്ക് സാക്ഷ്യം വഹിക്കാനാകും. മൂൺ കരടികളും കൊമോഡോ ഡ്രാഗണുകളും പോലെയുള്ള രസകരമായ നിരവധി മൃഗങ്ങളെ അവിടെ പാർപ്പിക്കുന്നു. ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള വംശനാശഭീഷണി നേരിടുന്ന ഒറാങ്ങുട്ടാനെയും ഇവിടെ കാണാം. ഓരോ ദിവസവും നിരവധി പ്രദർശനങ്ങൾ നടക്കുന്ന ഒരു വലിയ തിയേറ്ററാണ് ഏഷ്യൻ വില്ലേജിലെ ഹൈലൈറ്റുകളിലൊന്ന്. ഈ ഷോകളിൽ പക്ഷി പ്രദർശനങ്ങൾ, റാപ്‌റ്റർ ഷോകൾ, വിവിധ മൃഗങ്ങളുടെ പ്രദർശനങ്ങൾ എന്നിവ ഉൾപ്പെടുന്നു.

ദുബായ് സഫാരി പാർക്കിനെ കുറിച്ച് കൂടുതൽ അറിയാനായി https://dubaisafari.ae/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More