അങ്ങനെ ലോകത്തെ ഏറ്റവും വലിയ കായിക മാമാങ്കം കൊടിയിറങ്ങി. ഏറ്റവും കൂടുതൽ മെഡലുകളും പോയിന്റുകളുമായി അമേരിക്ക തന്നെയാണ് മുന്നിലെത്തിയത്. തൊട്ടു പിന്നിൽ ചൈനയും, ആതിഥേയരായ ജപ്പാൻ മൂന്നാമതും എത്തി. മെഡൽ പട്ടികയിൽ ഇന്ത്യയുടെ സ്ഥാനം 48 ആണ്. കോവിഡ് എന്ന മഹാമാരിയുടെ ഇടയിലും മികച്ച രീതിയിൽ തന്നെ തങ്ങളുടെ സംഘടനാ മികവറിയിച്ചു ജപ്പാൻ എന്ന കൊച്ചു രാജ്യം.
ഒളിമ്പിക്സിലെ ഇന്ത്യൻ താരങ്ങൾ.
നമ്മൾ ഭാരതീയർക്ക് ആവേശവും അഭിമാനവും പകർന്ന ഒരു ഒളിമ്പിക്‌സായിരുന്നു ഇത്തവണ അരങ്ങേറിയത്. ഒരു സ്വർണ്ണം, രണ്ടു വെള്ളി, നാല് വെങ്കലം എന്നിവയാണ് ഇന്ത്യയുടെ നേട്ടം. പരാജയപ്പെട്ട ഒരുപാട് ഇനങ്ങളിലും പൊരുതി തന്നെയാണ് നമ്മുടെ താരങ്ങൾ പിൻവാങ്ങിയത്. എന്നിരുന്നാലും കാണികൾക്കു ആവേശം പകരാൻ കഴിഞ്ഞു ഹോക്കി പോലെയുള്ള ഇനങ്ങളിൽ. സ്വർണ്ണ നേട്ടവുമായി ഇന്ത്യയെന്ന രാജ്യത്തിന് അഭിമാനം കുറിക്കുകയായിരുന്നു നീരജ് ചോപ്ര എന്ന ഹരിയാനക്കാരൻ.
നീരജ് ചോപ്ര
ഗുസ്തി ഇനത്തിൽ രവികുമാർ ദാഹിയായും, വെയിറ്റ് ലിഫ്റ്റിങ്ങിൽ മീരാബായ് ചാനുവും ആണ് വെള്ളി നേടിയ ഭാരതീയർ.
രവികുമാർ ദാഹിയാ
മീരാബായ് ചാനു
വിമൻസ് സിംഗിൾസ് ബാഡ്മിന്റനിൽ നല്ലൊരു മത്സരം കാഴ്ചവച്ചാണ് പി.വി. സിന്ധു വെങ്കാല മെഡൽ നേടിയത്. ഫൈനൽ വരെ എത്തുമെന്നു പ്രതീക്ഷിച്ച പ്രകടനമായിരുന്നു സിന്ധുവിന്റെത്. ബോക്സിങ്ങിലായിരുന്നു മറ്റൊരു വെങ്കല മെഡൽ ഇന്ത്യയ്ക്ക് ലഭിച്ചത്. നേടിയത് ആസ്സാമിൽ നിന്നുള്ള ലോവ്ലീന ബോർഗോഹൈൻ ആയിരുന്നു. ബജരംഗ് പൂനിയ ആയിരുന്നു വെങ്കലം നേടിയ മറ്റൊരു പ്രതിഭ. ഗുസ്തിയ്ക്കായിരുന്നു പൂനിയ വെങ്കലം നേടിയത്.
പി.വി. സിന്ധു
ലോവ്ലീന ബോർഗോഹൈൻ
ബജരംഗ് പൂനിയ
ആവേശകരമായ ഒരു പ്രകടനമായിരുന്നു വനിതകളുടെയും പുരുഷന്മാരുടെയും ഇന്ത്യൻ ഹോക്കി ടീമുകളുടെത്. പുരുഷന്മാരുടെ ടീമാണ് ഹോക്കിയിൽ ഇന്ത്യയ്ക്ക് വെങ്കല മെഡൽ നേടികൊടുത്തത്. മലയാളി താരം ശ്രീജേഷിന്റെ പ്രകടനം അഭിനന്ദനം അർഹിക്കുന്നത് തന്നെയാണ്.
മലയാളത്തിന്റെ കൂടി അഭിമാനം – ശ്രീജേഷ്
ഇന്ത്യയ്ക്ക് വേണ്ടി മെഡലുകൾ നേടിയ പ്രതിഭകൾക്ക് അഭിനന്ദനങ്ങൾ…
images courtesy: google