Articles

മയക്കുമരുന്നിനും മദ്യത്തിനും പുകവലിക്കുമെതിരെ ആരോഗ്യവകുപ്പിന്റെ ഹ്രസ്വ ചിത്രം – “ദി വൺ”

മദ്യത്തിനും, മയക്കുമരുന്നിനും, പുകവലിക്കുമെതിരെ, കേരള സർക്കാർ ആരോഗ്യ വകുപ്പ് തൃശൂർ ജില്ല അവതരിപ്പിച്ച ഹ്രസ്വചിത്രമാണ് ദിവൺ. പ്രസിദ്ധ ചിത്രകാരനും, ക്യാമറാമാനുമായ ഗജേന്ദ്രൻ വാവ സംവിധാനം ചെയ്യുന്ന ഈ ചിത്രം കഴിഞ്ഞ ദിവസം തൃശൂർ ജില്ലാ കലക്ടർ എസ്.ഷാനവാസ് ഐ.എ.എസ് റിലീസ് ചെയ്തു. ചുരുങ്ങിയ ദിവസങ്ങളിൽ ആയിരക്കണക്കിന് പ്രേക്ഷകരെ ആകർഷിച്ച് മുന്നേറുകയാണ് ഈ ചിത്രം.

മദ്യത്തിലും, മയക്കുമരുന്നിലും, പുകവലിയിലും തളയ്ക്കപ്പെട്ട പുതുതലമുറയുടെ ദുരന്തം വരച്ചുകാണിക്കുകയാണ് ഈ ചിത്രം. മദ്യത്തിലും, മയക്കുമരുന്നിലും സ്വർഗ്ഗം കണ്ടെത്തിയ നായകൻ. സ്വന്തം വീട്ടിൽ, പിതാവിൽ നിന്നാണ് ഈ ദുഃശീലങ്ങളെല്ലാം അവൻ കണ്ടു പഠിച്ചത്. അമ്മ ഗുണദോഷിക്കാൻ ശ്രമിച്ചപ്പോൾ പിതാവിനെ കുറ്റപ്പെടുത്താനാണവൻ ശ്രമിച്ചത്. ഒടുവിൽ അവന്, ആത്മാർത്ഥമാ യി സ്നേഹിച്ച കാമുകിയെ നഷ്ടമായി. അരോഗ്യവും നഷ്ടപ്പെട്ടു. ഒടുവിൽ കുടുംബത്തിന് അവൻ ഒരു ബാധ്യതയായി മാറി.

മദ്യത്തിലും, മയക്കുമരുന്നിലും അടിമകളാകുന്ന പുതു തലമുറയുടെ ദുരന്ത ജീവിതം വരച്ചുകാണിക്കുന്ന ദിവൺ നല്ലൊരു സന്ദേശ ചിത്രമെന്ന പേര് സമ്പാദിച്ചു കഴിഞ്ഞു. പുകയിലയും, യുവാക്കളും എന്ന വിഷയത്തെ ആസ്പദമാക്കി കേരള സർക്കാർ തൃശൂർ ജില്ല ആരോഗ്യ വകുപ്പ് അവതരിപ്പിച്ച ചിത്രമാണിത്.

സുദർശനൻ കുടപ്പനമൂട്, സനൽ നെയ്യാറ്റിൻകര, ശ്രീജിത്ത്, രാഹുൽ വെള്ളായണി, അജിത്ത്, ശരത്, വിക്കി, ദേവ, കീർത്തി കൃഷ്ണ, റോബിൻ, പ്രിയങ്ക, താര ലൈജീൻ, ഉഷ റ്റി.റ്റി, അങ്ങിത് എന്നിവർ അഭിനയിക്കുന്നു.

അയ്മനം സാജൻ.
(പി.ആർ. ഓ )

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More