അഭിരാമി എന്ന ഹൊറർ കോമഡി വെബ്ബ് സീരീസിന്റെ രണ്ടാം ഭാഗം ഫസ്റ്റ് ക്ലാപ്പ് മൂവീസ് യൂറ്റ്യൂബ് ചാനലിൽ റിലീസ് ചെയ്തു. വ്യത്യസ്തമായ കഥയും, അവതരണവും കാഴ്ചവെക്കുന്ന അഭിരാമി ഫസ്റ്റ്ക്ലാപ്പ് മൂവീസും, എസ്.പി.ജെ ഫിലിംസും ചേർന്നാണ് നിർമ്മിച്ചത്. രചന, ക്യാമറ, സംവിധാനം അയ്മനം സാജൻ നിർവ്വഹിക്കുന്നു.
സാനി കോട്ടയം, ജയിംസ് കിടങ്ങറ, സന്തോഷ് കോടിയിൽ, റോബിൻ, റെസി കോട്ടയം,രേവതി എന്നിവർ അഭിനയിക്കുന്നു. പ്രേക്ഷകരെ ആകർഷിച്ച് അഭിരാമി മുന്നേറുന്നു.