28.8 C
Trivandrum
January 16, 2025
ArticlesBook Review

മായാപുരിയെന്ന മാന്ത്രികലോകം.

ഡോ. മുഹ്സിന. കെ. ഇസ്മായിൽ

Logic will get you from A to B. Imagination will take you everywhere.
– Albert Einstein

കുട്ടികളുടെ ഭാവനാലോകം എന്നും വലുതാണ്. ആലീസ് ഇൻ വണ്ടർ ലാൻറിലെ ആലീസ് ഒരു മുയലിനെ അനുഗമിക്കുമ്പോൾ ചെന്നെത്തുന്നത് ഒരു മായാലോകത്താണ്. ഹാൻസൽ ആൻഡ് ഗ്രറ്റലിലെ ചോക്കളേറ്റ് വീട് സ്വപ്നം കാണുന്നവരാണ് കുട്ടികൾ. മായാപുരി എന്ന നോവലിലെ കഥാപാത്രങ്ങളും സാങ്കല്പികമാണ്. എന്നാൽ, അവർ ജീവിക്കുന്ന ലോകം യാഥാർഥ്യമാണ് താനും.

സൂഷി എന്ന നന്മ നിറഞ്ഞ മന്ത്രവാദിനിയുടെയും സുഷിത് എന്ന കുട്ടിയുടെയും കഥ പറയുന്ന മാന്ത്രിക നോവലാണ് മായാപുരി. കുട്ടികൾക്ക് ഇഷ്ടമുള്ള കഥാപാത്രങ്ങളിലൂടെ നന്മ നിറഞ്ഞ ഒരു ലോകത്തെക്കുറിച്ച് പറയാതെ പറയുകയാണ് ഇവിടെ നോവലിസ്റ്റ്.

നിത്യ ജീവിത പ്രശ്നങ്ങളിൽ പെട്ടുലയുന്ന സുഷിത് എന്ന കുട്ടി എത്തിപ്പെടുന്നത് സൂഷി എന്ന മന്ത്രവാദിനിയുടെ അടുത്താണ്. സൂഷി തന്റെ കഴിവുകളുപ്രയോഗിച്ചു ലോകത്തെ അനീതികൾക്കെതിരെ പോരാടുകയാണ്. കൂട്ടിനായി ഒരു പൂച്ചയും ഒരു മൂങ്ങയുമുണ്ട്. ഇവരുടെ തമാശകളിലൂടെയാണ് കഥ നീങ്ങുന്നത്. ഇടയ്ക്ക് വെച്ചു സൂഷിയുടെ മന്ത്രം മൂലം സുഷിത് അദൃശ്യനായി മാറുമ്പോൾ മായാപുരിയിലേക്ക് പോകാൻ ഇവർ നിർബന്ധിതരാകുന്നു. ഒരു മാന്ത്രികച്ചൂലിലെ യാത്രപോലെ വളരെ സാഹസികവും ഉദ്വേഗജനകമായ സന്ദർഭങ്ങിലൂടെയാണ് കഥ കടന്നു പോകുന്നത്.

കുട്ടികൾക്ക് സത്യത്തിന്റെയും നീതിയുടെയും നന്മയുടെയും ഭാഗത്തു നിർഭയം നിലയുറപ്പിക്കാനുള്ള മനസ്സുറപ്പ് നൽകുന്ന നോവലാണ് മായാപുരി. തങ്ങളെപ്പോലെ ഒരു കുട്ടി പ്രതിസന്ധികളെ ധൈര്യപൂർവ്വം നേരിടുന്നത് കുട്ടികൾക്ക് ആത്മവിശ്വാസം പകരുമെന്നതിൽ സംശയമില്ല.



I carry your heart
I carry it in my heart.
-E.E. Cummings

ഭാവനാലോകം പോലെ അനന്തമായതാണ് കുട്ടികളുടെ ഉള്ളിലെ സ്നേഹവും. മുതിർന്നവർ പലപ്പോഴും അത് കാണാതെ പോവുകയും കുട്ടികൾക്ക് വേണ്ടത്ര സ്നേഹം കിട്ടാതെ വരുകയും ചെയ്യുന്നു. മായാപുരിയിലെ സൂഷി തിരക്കുകളിളോ പ്രശ്‌നങ്ങളിലോ പെട്ട് കുട്ടികൾക്കുള്ള സ്നേഹം പ്രകടിപ്പിക്കാൻ മറന്നു പോകുന്ന മാതാപിതാക്കളുടെ കണ്ണു തുറപ്പിക്കുന്നു.

“എന്റെ ആഗ്രഹങ്ങളൊക്കെ ഞാൻ പറയാതെ തന്നെ അമ്മ മനസ്സിലാക്കുന്നുണ്ടല്ലോ” മായാപുരിയിൽ സുഷിത് സൂക്ഷിയോട് പറയുന്നതിങ്ങനെയാണ്. അതെ, സ്നേഹമെന്ന മാന്ത്രിക വടി കൊണ്ട് എളുപ്പം പഠിച്ചെടുക്കാൻ കഴിയുന്ന ഒരു വിദ്യായാണത്.

അംഗീകാരങ്ങളുടെയും പ്രശസ്തിയുടെയും ഈ പുതിയ ലോകത്ത് സമ്മർദ്ദത്തിലാകുന്ന ഒരു കൂട്ടം കുട്ടികൾ നമ്മുടെ ഇടയിലുണ്ട്. സോഷ്യൽ മീഡിയ പ്ലാറ്റ്ഫോർമുകളുടെയും ഇലക്ട്രോണിക് ഉപകരങ്ങളുടേയും സ്വാധീനം ഈ ആശങ്കയുടെ ആക്കം കൂട്ടുന്നു. ഈ സമ്മർദ്ദങ്ങൾ തരുന്ന അസംതൃപ്തിയിൽ നിന്ന് മുക്തരാകണമെന്നും സ്നേഹവും സന്തോഷവുമാണ് ജീവിതത്തിന്റെ കാതലെന്നും കൃത്യമായ പരിശ്രമം നമ്മെ ലക്ഷ്യത്തിലെത്തിക്കുമെന്നും കുട്ടികളെ നിശ്പ്രയാസം മനസ്സിലാക്കിക്കൊടുക്കാൻ ശ്രീ ജോസ് പ്രസാദിന് കഴിഞ്ഞു.

#malayalam #stories #literacy #reading #online #magazines #writing

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More