സഞ്ജയ് നാഥ്
അച്ഛനാണാദ്യം പഠിപ്പിച്ചതെന്നെയീ
അക്ഷര മുത്തിനെ പൂജിക്കുവാൻ.
അമ്മയെന്നോതി, അച്ഛനെന്നോതി
അക്ഷരമുത്തുകൾ കൂട്ട് വന്നു.
ചുറ്റുമതിലുകൾ തല്ലിതകർത്തവർ
അറിവിന്റെയാകാശം കാട്ടിത്തന്നു.
മാധുര്യമൂറുന്ന വാക്കിൻ വെളിച്ചമായി
അച്ഛനുമമ്മയും നിറഞ്ഞ് നില്ക്കേ,
അറിവാണലിവാണ് വാക്കെന്ന് ചൊല്ലി
ഗുരുനാഥനെത്തിയെൻ ചാരെ നിന്നു.
#malayalam #poem #literacy #reading #online #magazines #writing #newyear