
വിജയ വാസുദേവൻ
തളിർത്തു പൂത്തൊരു കൊമ്പിൽ,
വെളുത്തു പൂത്തു നിലാവ്.
ഇരുട്ട് പൂണ്ടൊരു രാത്രി,
തണുത്ത കാറ്റിലലിഞ്ഞു.
ചിരിച്ചുപൊങ്ങിയ ചന്ദ്രൻ,
മരക്കൊമ്പിലൊളിഞ്ഞു നിന്നു.
കൂടുപൂകിയ പക്ഷി,
കൂട്ടരുമൊത്തു മയങ്ങി.
താരകമുയരെ മിന്നി,
കായലിൽ ഓളം തിളങ്ങി.
പൂക്കൾ വിരിച്ചൊരു മെത്തയിൽ,
രാത്രി ചിരിച്ചു ചായുറങ്ങി.
#malayalam #poem #literacy #reading #online #magazines #writing
