അസുരമംഗലം വിജയകുമാർ
പുലരിക്കാറ്റല വീശുമ്പോൾ
കുളിരുണ്ടല്ലോ പൂന്തോപ്പിൽ
ശലഭം പാറിനടക്കുമ്പോൾ
അഴകുണ്ടല്ലോ പൂന്തോപ്പിൽ!
മധുപന്മാർക്കു നുണഞ്ഞീടാൻ
മധുവുണ്ടല്ലോ പൂന്തോപ്പിൽ
കളഗാനങ്ങൾ ചൊരിയാനായ്
കുയിലുണ്ടല്ലോ പൂന്തോപ്പിൽ
വെയിലുള്ളപ്പോളിളവേൽക്കാൻ
തണലുണ്ടല്ലോ പൂന്തോപ്പിൽ!
മതിയാവോളം നുകരാനായ്
മണമുണ്ടല്ലോ പൂന്തോപ്പിൽ!
#malayalam #poem #literacy #reading #online #magazines #writing #garden #butterfly
1 comment
മനോഹരം….വളരെ ലളിതമായ വരികള്‍. കുട്ടികള്‍ക്ക് ചൊല്ലാന്‍ പറ്റുന്ന തരത്തില്‍ താളാത്മകമായ രചന. കവിയ്ക്ക് അഭിനന്ദനങ്ങള്‍…