രാമചന്ദ്രൻ പുറ്റുമാനൂർ
ഇരുളായി മാനത്ത് നിരെനിരെ കാഴ്ച്ചകൾ
അമ്പിളീം താരകക്കൂട്ടുകാരും
അന്തിയ്ക്കുമാനത്തതൊക്കെയും കൗതുകം
അമ്പിളി നേർക്കുനേർ പുഞ്ചിരിപ്പൂ!
മുറ്റത്തു വീഴുന്നു പൂനിലാവെട്ടവും
പൊൻതിരിദീപം തെളിഞ്ഞുകാണാം
മിന്നാംമിനുങ്ങാണ് മിന്നിയും പാറിയും
ദീപം തെളിഞ്ഞപോൽ തോന്നലായി!
#malayalam #poem #literacy #reading #online #magazines #writing