Poems

ഒറ്റയ്ക്കിരിക്കുമ്പോള്‍.. (കവിത)

ജോസ്‌ പ്രസാദ്‌

ഒറ്റയ്ക്കിരിക്കുമ്പോളെന്തു ചെയ്യാം?
മുത്തുകള്‍ കോര്‍ത്തൊരു മാല തീര്‍ക്കാം

മുറ്റത്തു പൂത്ത ചെടികള്‍ നോക്കി
നല്ലൊരു ചിത്രം വരച്ചെടുക്കാം

ടീവിയില്‍ നല്ലൊരു പാട്ടു കേള്‍ക്കാം
പാട്ടിന്റെയൊപ്പം ചുവടുവെയ്ക്കാം

പുസ്തകമൊന്നിന്റെ താൾ മറിച്ച്‌
വായിച്ചു നോക്കാം കഥയൊരെണ്ണം

ജാലകപ്പാളി തുറന്നു വെച്ച്‌
ഗ്ലാസ്സില്‍ പതിഞ്ഞ പൊടി തുടയ്ക്കാം

പൊട്ടിയ ഷര്‍ട്ടിന്‍ കുടുക്കു തുന്നാം
പുസ്തകമൊക്കെയടുക്കി വെക്കാം

അച്ഛനുമമ്മേം വരുമ്പൊഴേക്കും
പൈനാപ്പിള്‍ കൊണ്ടൊരു ജ്യൂസൊരുക്കാം

ഒറ്റയ്ക്കിരിക്കുമ്പോഴെന്തു ചെയ്യാം?
ഉത്സാഹമോടെ പണിയെടുക്കാം!

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More