ജയേഷ് ജഗന്നാഥൻ
ഒരു കുടം മാമ്പഴം കായ്ച്ചുവല്ലോ
വെയിലേറ്റ് തളർന്നുനിന്നൊരെന്റെ മാവിൽ
ഓർമ്മകൾ ഓരോന്നായി നാമ്പിടുമ്പോൾ
ഓർക്കുന്ന കൂട്ടത്തിലുടെന്റെ ബാല്യവും.
ഓരോ ദിനങ്ങൾ പിന്നെയും മാഞ്ഞിടുമ്പോൾ
ഇന്നേകനായി ഞാൻ മാത്രമീ സഞ്ചാരപാതയിൽ
ഉറ്റ സുഹൃത്തുക്കൾ പിന്നെ അക്ഷരത്താളുകൾ
മാത്രമായി ഇന്നെന്റെയുള്ളിൽ കൂട്ടിനായി.
മാറിമറിയുന്ന പുകമഞ്ഞുപോലെയീ
വസന്തങ്ങൾ നമ്മെ വിട്ടകലുമ്പോൾ
ഇന്നുമോർക്കുന്നു ഞാൻ എന്റെ കുട്ടിക്കാലങ്ങൾ
മറക്കാനാവാത്തയൊരു കടംകഥ എന്നപോൽ.