സിദ്ധാർഥ് പി.കെ.
ഓഹോ ചിരിക്കുന്ന മേഘങ്ങളേ
ഓഹോ മന്ദം നീങ്ങുന്ന മേഘങ്ങളേ
നിൻ കണ്ണീർത്തുള്ളികൾ പൊഴിക്കുമീ
ധരണിയിൽ, ഈ സായംസന്ധ്യയിൽ
എൻ മനം കുളിർക്കെ പെയ്ത നിൻ തുള്ളികൾ
എൻ മനോ മുകുരത്തിൽ പുതുനാമ്പുകൾ ഉതിർത്തു
അത് പൊതു ആശയത്തിൻ തുടക്കമായി
അനർഘമായി ഒഴുകി മഴത്തുള്ളികളായി
എന്നിലെ അന്തരാന്മാവിൻ ഒരു ഹംസം കണക്കെ
ഒഴുകുന്നു ഈ മേഘക്കൂട്ടങ്ങൾ
പൃഥ്വിക്കു പരവതാനി വിരിച്ച കണക്കെ
നീ ഞങ്ങൾക്ക് തണലാകുന്നു.
#malayalam #poem #literacy #reading #online #magazines #writing