സഞ്ജയ്നാഥ്
ആരാണ് നിന്റെയുള്ളിൽ
ആകാശ മച്ചിലിരിപ്പവളേ
അമ്പിളിത്തമ്പുരാട്ടി എനിയ്ക്കൊരു
നിലാവിന്റെ പൂഞ്ചേല തന്നിടുമോ?
എന്താണ് നിന്റെയുള്ളിൽ
ഉറങ്ങുന്ന കുഞ്ഞൊരു വാവയാണോ
വാവയെ കാണീടുവാൻ ഞാനൊന്നു
വന്നോട്ടെ തമ്പുരാട്ടി?
നീ തരും വെള്ളിയുടുപ്പണിയാൻ
നിന്നോടൊപ്പം വാനിലായി നീന്തീടുവാൻ
എന്ത് കൊതിയാണെന്നോ അമ്പിളിച്ചങ്ങാതി
നാളെ ഞാൻ വന്നീടട്ടേ എന്റമ്മയെ കൂട്ടാതെ?
അങ്ങോട്ട് വന്നിടുവാൻ എനിയ്ക്കൊരു
നിലാവിന്റെ പാദസരം തരുമോ?
പാൽക്കഞ്ഞി കുടിച്ചീടാൻ എനിയ്ക്കായി
വെള്ളിക്കിണ്ണം തന്നിടുമോ?
അങ്ങോട്ട് വന്നെന്നാൽ എന്നെ നീ
താഴേക്കയക്കില്ലേ, താഴേക്കയച്ചില്ലേൽ
എന്നമ്മ തീരെ തനിച്ചാവും
അമ്മയില്ലെങ്കിലോ നിലാവിന് ഭംഗിയില്ലമ്പളിയേ.
#malayalam #poem #literacy #reading #online #magazines #writing
1 comment
Excellent 👌