രാജേന്ദ്രകുമാർ, ഏഴംകുളം
അമ്പിളി മാമനെ കണ്ടോ നിങ്ങൾ
അന്തിയിലെത്തും വിരുന്നുകാരൻ.
ചന്ദ്രിക വാരി വിതറി നിൽക്കും
അമ്പിളി മാമനിതെന്തു ചന്തം.
ആകാശ വീഥിയിലൂടെ നിത്യം
അഴകിൽ ചരിക്കുന്ന ഉറ്റ മിത്രം.
അങ്ങടുത്തെത്തുവാൻ മോഹമായി
കൂടെ കളിക്കുവാൻ ആശയായി.
ഉള്ളിൽ എനിക്കതിമോഹമുണ്ട്
നിൻ മേനി വന്നങ്ങു തൊട്ടീടുവാൻ.
എങ്ങനെ ഞാനെത്തും നിന്നടുത്ത്
എന്നുള്ള ചിന്തയാണുള്ളിലിപ്പോൾ.
അങ്ങാമലതൻ മുകളിൽ ചെന്നാൽ
തൊട്ടിടാം എന്നു ഞാൻ ചിന്തിക്കുന്നു.
#malayalam #poem #literacy #reading #online #magazines #writing