FoodRecipe

തിരുവനന്തപുരം സ്റ്റൈൽ ചിക്കൻ തോരൻ (വീഡിയോ)

ചേരുവകൾ:
ചിക്കൻ ചെറിയ കഷണങ്ങളാക്കിയത്
സവാള
പച്ചമുളക്
ഇഞ്ചി
വെളത്തുള്ളി
പെരുംജീരകം
തേങ്ങ
മഞ്ഞൾപൊടി
മുളക് പൊടി
മല്ലി പൊടി
ഗരം മസാല പൊടി
ഉപ്പ്
മല്ലി ഇല.

തയ്യാറാക്കേണ്ട വിധം:
എണ്ണ ഒഴിച്ച് കടുക് പൊടിച്ച് സവാള, പച്ചമുളക് ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റിയെടുക്കുക.

അതിലേക്ക് ഇഞ്ചി, വെളത്തുള്ളി, പച്ചമുളക്, 1 സ്പൂൺ പെരുംജീരവും മിക്സിയിൽ വെച്ച് ഒന്നു ചതച്ച് ചേർത്ത് കൊടുത്തു നന്നായിട്ട് വഴറ്റുക.

ചെറുതായിട്ട് അരിഞ്ഞു വച്ചിരിക്കുന്ന ചിക്കൻ അതിലേക്ക് ഇട്ടു ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് വഴറ്റുക പച്ചമണം മാറുന്നതുവരെ.

അതിനു ശേഷം അടച്ചു വെച്ച് 2 മിനുട്ട് നേരം വേവിക്കുക.

തോരൻ മസാല ഉണ്ടാകാൻ വേണ്ടി തേങ്ങ ചിരകിയത്, മഞ്ഞൾ പൊടി മുളക് പൊടി മല്ലി പൊടി ഗരം മസാലപ്പൊടി കുറച്ച് ഉപ്പും ചേർത്ത് നന്നായിയോജിപ്പിച് ചിക്കൻ ചേർത്ത് കുറച്ച് വെള്ളം ചേർത്ത് വീണ്ടും അടച്ചു വെച്ച് വേവിക്കുക.

5 മിനുട്ട് കഴിഞ്ഞ് തുറന്നു ഇളകി യോജിപ്പിക്കുക, നന്നായിട്ട് തോരൻ പരുവം ആകുമ്പോൾ മല്ലി ഇല ചേർത്ത് അടുപ്പിൽ നിന്നും വാങ്ങുക.

തയ്യാറാക്കിയത്:
അഞ്ജു മഹേഷ്‌കുമാർ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More