സുജ ശശികുമാർ
ഒന്നുമറിയാത്ത കുഞ്ഞിളംപ്രായത്തിൽ
അമ്മ കാണിച്ചു തന്നു ഇതാണാകാശമെന്ന്.
അവിടെ ജ്വലിക്കുന്ന കുഞ്ഞു വെളിച്ചമാണ് നക്ഷത്രങ്ങളെന്ന്.
രാത്രിയിൽ വന്നെത്തി നോക്കി നിൽക്കുന്ന വെള്ളിക്കിണ്ണമാണ് അമ്പിളിമാമനെന്ന്.
ഇരുട്ടിൽ മിന്നിത്തെളിയുന്ന പാറിപ്പറക്കുന്ന കുഞ്ഞു വെട്ട മാണ് മിന്നാമിന്നിയെന്ന്.
പൂക്കൾതോറും തേൻ നുകർന്നു പാറിപ്പറക്കുന്ന ചിത്ര പതംഗത്തെ കാട്ടി.
വാനിൽ പറക്കുന്ന പൂത്തുമ്പികളെ കാണിച്ചു. പ്രകൃതി എത്ര സുന്ദരമെന്നു ഞാൻ വിശ്വസിച്ചു.
ഒരു പ്രളയം വന്നപ്പോൾ അമ്മയും ഞാനും ഭയപ്പെട്ടു. ദൈവത്തെ വിശ്വസിച്ചു.
പൊടുന്നനെസുന്ദരിയായ ഈ പ്രകൃതിയും വികൃതമായി. എല്ലാം മായയെന്നു വിശ്വസിച്ചു.
വിശ്വാസം അതല്ലേ എല്ലാം…