മണിച്ചെപ്പിന്റെ രണ്ടാം വാർഷികം ആഘോഷിക്കുന്ന ഈ വേളയിൽ, വായനക്കാർക്കായി പുതിയൊരു പദ്ധതി പരിചയപ്പെടുത്തുകയാണ് അണിയറ പ്രവർത്തകർ. ഈ രണ്ടു വർഷത്തിനിടയിൽ നിരവധിപേരാണ് മണിച്ചെപ്പിന്റെ മാഗസിനുകളും, മണിച്ചെപ്പിന്റെ കീഴിലുള്ള മറ്റു പ്രസിദ്ധീകരണങ്ങളും വാങ്ങിയത്. മണിച്ചെപ്പിന്റെ കീഴിലുള്ള പ്രസിദ്ധീകരണങ്ങളിൽ ഏറെയും ഡിജിറ്റൽ പതിപ്പുകളാണ് എന്നതാണ് ശ്രദ്ധേയം. ഈ കോവിഡ് വിഷമഘട്ടങ്ങളിൽ പ്രിയ വായനാക്കാർ ഏറെ ആശ്രയിച്ചതും ഈ ഓൺലൈൻ പതിപ്പുകൾ തന്നെയാണ്.
ഇനി പുതിയ പദ്ധതിയെ കുറിച്ച് പറയാം. മണിച്ചെപ്പിന്റെ ഓൺലൈൻ പ്രസിദ്ധീകരങ്ങൾ എല്ലാം ഇനി സൗജന്യമായി ഡൌൺലോഡ് ചെയ്യാനുള്ള അവസരമാണ് ഈ പദ്ധതിയിലൂടെ മണിച്ചെപ്പ് ഒരുക്കുന്നത്. ഈ പദ്ധതിയിൽ മൂന്ന് സ്കീമുകൾ ഉണ്ട്. സിൽവർ, ഗോൾഡ്, പ്ലാറ്റിനം എന്നിങ്ങനെയാണ് ആ സ്കീമുകൾ. മണിച്ചെപ്പിന്റെ ഇതുവരെ ഇറങ്ങിയിട്ടുള്ളതും, ഇനി ഇറങ്ങാൻ പോകുന്നതുമായ എല്ലാ മാഗസിനുകളും പ്രസിദ്ധീകരങ്ങളും ഈ മെമ്പർഷിപ് പദ്ധതി വഴി ഡൌൺലോഡ് ചെയ്യാവുന്നതാണ്. ഇതിന് വരിസംഖ്യ അല്ലാതെ മറ്റു ചാർജുകളൊന്നും ഈടാക്കുന്നതല്ല.
സിൽവർ:
സിൽവർ സ്‌കീം എടുക്കുന്നവർക്ക് മൂന്നുമാസത്തെ അൺലിമിറ്റഡ് ഡൗൺലോഡുകൾ ആണ് കൊടുക്കുന്നത്. 45 രൂപയായാണ് വരിസംഖ്യ.
ഗോൾഡ്:
ഗോൾഡ് സ്‌കീം എടുക്കുന്നവർക്ക് ആറ് മാസത്തെ അൺലിമിറ്റഡ് ഡൗൺലോഡുകൾ ആണ് കൊടുക്കുന്നത്. 75 രൂപയായാണ് വരിസംഖ്യ.
പ്ലാറ്റിനം:
പ്ലാറ്റിനം സ്‌കീം എടുക്കുന്നവർക്ക് പന്ത്രണ്ട് മാസത്തെ അൺലിമിറ്റഡ് ഡൗൺലോഡുകൾ ആണ് കൊടുക്കുന്നത്. 120 രൂപയായാണ് വരിസംഖ്യ.
അങ്ങനെ ഇതുവഴി വായനക്കാർക്ക് നിലവിൽ ഉള്ള വിലയേക്കാളും വളരെ വിലക്കുറവിൽ മണിച്ചെപ്പിന്റെ എല്ലാ ഡിജിറ്റൽ പ്രസിദ്ധീകരങ്ങളും ലഭിക്കുന്നു എന്ന് മാത്രമല്ല, എത്ര വേണമെങ്കിലും ഡൌൺലോഡ് ചെയ്യാമെന്ന പ്രത്യേകത കൂടി ഉണ്ട്. കൂടാതെ ഈ പദ്ധതികളെ കുറിച്ച് എന്തെങ്കിലും സംശയങ്ങളോ, അഭിപ്രായങ്ങളോ ഉണ്ടെങ്കിൽ മണിച്ചെപ്പിന്റെ ഇമെയിൽ ഐഡിയിലോ, whatsapp നമ്പറിലോ കോൺടാക്ട് ചെയ്യാവുന്നതാണ്.
4 comments
Need some help in subscribing ₹120 plan. Could someone please share contact number through email.
Hi Gopesh, if you have any questions, please contact us at [email protected] or you can WhatsApp at +918943272495.
Please check your mail as well.
It’s a great initiative and I’m so happy to be a part of it. Great job! Looking forward to more.
Thank you Anju Maheshkumar..