പോളിയോ ബാധിച്ച് രണ്ട് കാലുകളും തളർന്ന ഭിന്നശേഷിക്കാരനായ ജോസ് കെ പ്രധാന വേഷത്തിൽ അഭിനയിക്കുന്ന സുന്ദരിഭൂതം എന്ന വെബ്ബ് സീരിസ് ഫസ്റ്റ് ക്ലാപ്പ് മൂവീസ് ചാനലിൽ ഉടൻ റിലീസ് ചെയ്യും. ഫസ്റ്റ് ക്ലാപ്പ് മൂവീസ് അവതരിപ്പിക്കുന്ന സുന്ദരിഭൂതം അയ്മനം സാജൻ, രചന, ക്യാമറ, സംവിധാനം നിർവ്വഹിക്കുന്നു.
പച്ചവടി പഞ്ചായത്തിലെ ആത്മസുഹൃത്തുക്കളായ സഹായം മത്തായിയുടെയും, സ്വാമിയുടെയും സ്നേഹ ബന്ധത്തിന്റെ കഥ പറയുകയാണ് സുന്ദരിഭൂതം. കോമഡിയും, ഹൊററും ചേർന്ന ഒരു ത്രില്ലർ വെബ്ബ് സീരീസാണിത്. സഹായം മത്തായിയായി ജോസ് കെയും, സ്വാമിയായി ജഗദീഷ് സ്വാമി ആശാനും വേഷമിടുന്നു.
ഫസ്റ്റ് ക്ലാപ്പ് മൂവീസിനു വേണ്ടി, രചന, ക്യാമറ, സംവിധാനം – അയ്മനം സാജൻ നിർവ്വഹിക്കുന്നു. ജഗദീഷ് സ്വാമി ആശാൻ, ജോസ് കെ, സാനികോട്ടയം,ബെന്നി പൊന്നാരം, ലിനിയ പോൾ, ജയപ്രസാദ് ഏറ്റുമാനൂർ, ഗീതാഞ്ജലി, രാധാ ഷിബു, കുഞ്ഞുമോൾ എന്നിവർ അഭിനയിക്കുന്നു.
– അയ്മനം മീഡിയ
#malayalam #webseries #kerala #films