തിരുവനന്തപുരം: ഛായാമുഖിയ്ക്കും മകരധ്വജനും ശേഷം പ്രശാന്ത് നാരായണന്‍ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ നാടകമായ ആകാശത്തിന്‍റെ പേജിൻ്റെ പ്രകാശനം ശങ്കർ രാമകൃഷ്ണൻ നിർവ്വഹിക്കും. കളം തീയേറ്റര്‍ ആന്‍റ് റെപ്രട്ടറിയാണ് ആകാശം പ്രൊഡ്യൂസ് ചെയ്യുന്നത്. ഓഡിഷനിലൂടെ തിരഞ്ഞെടുക്കുന്ന 15 പേരും പ്രത്യേകമായി ക്ഷണിക്കുന്ന 5 പ്രമുഖ നടീ-നടന്മാര്‍ ചേർന്ന 20 പേർ അടങ്ങുന്ന ടീമിന് ഏപ്രിൽ ആദ്യത്തോടെ വിദഗ്ദ്ധ പരിശീലനം നൽകി ആകാശത്തിന്റെ ക്യാമ്പ് തുടങ്ങും.
നളന്ദ – കൊഴിക്കോട്, ചാവറ കൾചറൽ സെന്റർ – കൊച്ചി, വൈലോപ്പള്ളി സംസ്കൃതി ഭവൻ – തിരുവനന്തപുരം എന്നിവിടങ്ങളിൽ മൂന്നു മേഖലകളിലായി ആദ്യഘട്ട ഓഡീഷന്‍ നടക്കും. താത്പര്യമുള്ളവര്‍ക്ക് അപേക്ഷിക്കാനുളള അവസാന തീയതി മാര്‍ച്ച് 26 വരെ നീട്ടിയിട്ടുണ്ട്. തിരഞ്ഞെടുക്കുന്നവര്‍ക്ക് ഭക്ഷണം, താമസ സൗകര്യം, കൃത്യമായ വേതനവും ഉണ്ടായിരിക്കും. ഓഡിഷനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 8593033111 എന്ന നമ്പറിൽ ബന്ധപ്പെടുക.
– അനിൽ ഗോപാൽ
#malayalam #drama#kerala #facebook