32.8 C
Trivandrum
January 16, 2025
Movies

ഒറിഗാമി: പ്രദർശന പ്രചരണ ഉദ്ഘാടനം മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിച്ചു.

ഒരു അമ്മയുടെയും, മകന്റേയും വ്യത്യസ്ത കഥ അവതരിപ്പിക്കുന്ന ഒറിഗാമി എന്ന ചിത്രത്തിന്റെ പ്രദർശന പ്രചരണ ഉദ്ഘാടനം, തിരുവനന്തപുരം പ്രസ്സ് ക്ലബ്ബ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മന്ത്രി വി.ശിവൻകുട്ടി നിർവ്വഹിച്ചു. തുടർന്ന് നടന്ന പോസ്റ്റർ പരസ്യപ്രചാരണ ഉദ്ഘാടനം, വനിതാ കമ്മീഷൻ അംഗവും, ഇ.എം.എസ്.നമ്പൂതിരിപ്പാടിന്റെ കൊച്ചുമകളുമായ ഇ.എം രാധ നിർവ്വഹിച്ചു. ഇ.എം.രാധയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിന്, ഒറിഗാമിയുടെ സംവിധായകൻ ബിനോയ് പട്ടിമറ്റം സ്വാഗതവും, ഒറിഗാമിയുടെ നിർമ്മാതാവ് കെ.മുരളീധരൻ നന്ദിയും അർപ്പിച്ചു.

ബീനാ കാവേരി, ആചാരി ഗോവിന്ദ രാജ്, അനന്തപുരം ജയൻ, നെയ്യാറ്റിൻകര ശ്രികുമാർ, സുരേഷ് നന്ദൻ, സഞ്ജീവ് കുമാർ, മധു അടൂർ, പാപ്പനംകോട് അജയൻ, ജൻസൻ എബ്രഹാം, പാപ്പനംകോട് സഹദേവൻ, അടൂർ മണിക്കുട്ടൻ, രതീഷ് മന്മദൻ, വിപിൻ രാജ്, ഷാനവാസ്, മുണ്ടേല്ല പ്രസാദ് എന്നിവർ ആശംസകൾ അർപ്പിച്ചു. മാതാപിതാക്കളെ സ്നേഹിയ്ക്കാൻ പഠിപ്പിക്കുന്ന ഒറിഗാമി മികച്ച സന്ദേശമാണ് നൽകുന്നതെന്നും, ചിത്രത്തിന് വിജയങ്ങൾ നേരുന്നുവെന്നും, മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. കാലഘട്ടത്തിന്റെ ആവശ്യമാണ് ഒറിഗാമി പോലുള്ള ചിത്രങ്ങളെന്നും, ഇത്തരം ചിത്രങ്ങൾ എന്നും ജനമനസിൽ നിറഞ്ഞു നിൽക്കുമെന്നും വനിതാ കമ്മീഷൻ അംഗം ഇ.എം.രാധ പറഞ്ഞു.

– അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More