തിരുവനന്തപുരം: സമയം ഒത്തുവന്നാൽ വീണ്ടും ഞാൻ നാടകത്തിൽ അഭിനയിക്കുമെന്ന് നടനും കേരള ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനുമായ പ്രേം കുമാര്‍, വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ നടന്ന ആകാശം നാടക ശില്പശാല സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം. കളം മാനേജിങ് ഡയറക്ടർ കല സാവിത്രി അദ്ധ്യക്ഷത വഹിച്ച സമാപന സമ്മേളനത്തില്‍ അനൂപ് എസ്സ്.കെ. എം സ്വാഗതം പറഞ്ഞു. കളം തീയേറ്റർ ആൻ്റ് റപ്രട്ടറിയുടേയും വൈലോപ്പിള്ളി സംസ്കൃതി ഭവൻ്റെയും സംയുക്താഭിമുഖ്യത്തിലായിരുന്നു വൈലോപ്പിള്ളി സംസ്കൃതി ഭവനില്‍ കഴിഞ്ഞ മൂന്ന് ദിവസങ്ങളായി ശിൽപ്പശാല നടന്നത്.
ഛായാമുഖിയ്ക്കും മകരധ്വജനും ശേഷം പ്രശാന്ത് നാരായണന്‍ (Prasanth Narayanan) രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ നാടകം ആകാശത്തിൻ്റെ പരിശീലനത്തിൻ്റെ ഭാഗമായാണ് ശില്പശാല. പ്രശസ്ത നാടക പ്രവര്‍ത്തകന്‍ ടി. എം. എബ്രഹാം ഉദ്ഘാടനം ചെയ്ത ശില്പശാലയില്‍ പ്രേം പ്രകാശ് ലൂയിസ് (Premprakash Louis) (നാടകനടൻ), സുധി ദേവായാനി (നാടകസംവിധായിക), നൂറനാട് സുകു (Nooranad Suku) (നാടകകൃത്ത്, സംവിധായകൻ), അലക്സ് (നാടക സംവിധായകൻ), ജയിംസ് ജോസഫ് (സംവിധായകൻ), ശ്രീജിത്ത് രമണൻ (നാടകസംവിധായകൻ, നടൻ, അദ്ധ്യാപകൻ സ്കൂൾ ഓഫ് ഡ്രാമ തൃശ്ശൂർ), പ്രശാന്ത് നാരായണൻ (നാടകകൃത്ത്, സംവിധായകൻ, ചെയർമാൻ കളം), കളം മാനേജിങ് ഡയറക്ടർ കല സാവിത്രി, ജയചന്ദ്രൻ കടമ്പനാട് എന്നിവരുടെ സെഷന്‍സുകളും ശില്പശാലയുടെ ഭാഗമായിരുന്നു. വിവിധ ഓഡീഷനുകളില്‍ നിന്നായി തിരഞ്ഞെടുക്കപ്പെട്ട 15 ഓളം കലാകാരന്മരാണ് ശില്പശാലയില്‍ പങ്കെടുത്തത്.
– അനിൽ ഗോപാൽ
#malayalam #drama#kerala #facebook #premkumar #movieactor