December 4, 2024
Articles

ആകാശത്തിന്റെ സോഷ്യൽ മീഡിയ പേജിൻ്റെ പ്രകാശനം ശങ്കർ രാമകൃഷ്ണൻ നിർവ്വഹിച്ചു.

തിരുവനന്തപുരം: ഛായാമുഖിയ്ക്കും മകരധ്വജനും ശേഷം പ്രശാന്ത് നാരായണന്‍ രചനയും സംവിധാനവും നിർവ്വഹിക്കുന്ന പുതിയ നാടകമായ ആകാശത്തിന്റെ പേജിൻ്റെ പ്രകാശനം ശങ്കർ രാമകൃഷ്ണൻ നിർവ്വഹിച്ചു.

അന്താരാഷ്ട്ര നാടക ശ്രേണിയിൽ പുത്തൻ സാങ്കേതികതയുടെ മാസ്മരിക വിസ്മയ അനുഭവം പകരുന്നതാകും ആകാശം എന്ന് ശങ്കർ രാമകൃഷ്ണൻ പറഞ്ഞു. കലയും സാങ്കേതികതയും സമന്വയിപ്പിച്ച്ഇ ത്തരമൊരു ദൃശ്യാനുഭവം നാടകമേഖലയിലിതാദ്യമാണ്.



ലോക നാടക ചരിത്രത്തിൽ തന്നെ ആരും പരീക്ഷിച്ചിട്ടില്ലാത്ത നൂതനമായ പല സങ്കേതങ്ങളും ഈ നാടകത്തിലൂടെ പരിചയപ്പെടു ത്താനാണ് ശ്രമിക്കുന്നത് എന്ന് സംവിധായകൻ പ്രശാന്ത് നാരായണൻ അവകാശപ്പെടുന്നു. കളം തീയേറ്റര്‍ ആന്‍റ് റെപ്ര‍ട്ടറിയാണ് ആകാശം നിർമ്മിക്കുന്നത്.

കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിൽ മൂന്നു മേഖലകളിലായി ആദ്യഘട്ട നടന്ന ഓഡീഷനിൽ നിന്നും തിരഞ്ഞെടുത്ത 15 പേരും പ്രത്യേക ക്ഷണിതാക്കളായ 5 പ്രമുഖ നടീ-നടന്മാര്‍ ചേർന്ന 20 പേർ അടങ്ങുന്ന ടീമിന്റെ വിദഗ്ദ്ധ പരിശീലന ക്യാമ്പ് ഈ മാസം തുടങ്ങുമെന്നും സംഘാടകർ പറഞ്ഞു

– അനിൽ ഗോപാൽ

#malayalam #drama#kerala #facebook

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More