പ്രവാസ ജീവിതത്തിന്റെ നേർക്കാഴ്ചകൾ അവതരിപ്പിക്കുന്ന ചിത്രമാണ് ‘പ്രവാസി’. പ്രമുഖ നടൻ റഫീഖ് ചൊക്ലി ആദ്യമായി കഥയെഴുതി സംവിധാനം ചെയ്യുന്ന ഈ സിനിമയുടെ ടൈറ്റിൽ ലോഞ്ചിങ് എറണാകുളം ഡോൺബോസ്‌കോ പ്രിവ്യൂ തിയേറ്ററിൽ നടന്നു. റിലാക്സ് മീഡിയയാണ് നിർമ്മാണം. മമ്മി സെഞ്ചുറി, ഡയറക്ടർ പ്രജേഷ് സെൻ, ഡോക്ടർ വിജയൻ നങ്ങേലി, തുടങ്ങിയവരോടൊപ്പം ചലച്ചിത്ര രംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
പ്രവാസജീവിതത്തിന്റെ നേർകാഴ്ചകൾ ചൂണ്ടി കാണിക്കുന്ന ദൃശ്യാവിഷ്കരമാണ് ചിത്രത്തിന്റെ പ്രമേയം. റിലാക്സ് മീഡിയ നിർമ്മിക്കുന്ന ചിത്രം റഫീഖ് ചോക്ളി സംവിധാനം ചെയ്യുന്നു. തിരക്കഥ, സംഭാഷണം – രാജേഷ് കോട്ടപ്പടി, ഛായഗ്രഹണം – ടി എസ് ബാബു. മേക്കപ്പ് – എയർപോർട്ട് ബാബു, ആർട്ട് – ഗ്ലാട്ടൺ പീറ്റർ, പ്രൊഡക്ഷൻ കൺട്രോളർ – സാനു വടുതല, എഡിറ്റിംഗ് – ഷെമീർ, ഗാനരചന – ജയകുമാർ ചെങ്ങമനാട്, സംഗീതം – ബൈജു സരിഗമ, പി.ആർ.ഒ – അയ്മനം സാജൻ. പ്രമുഖ താരങ്ങളോടൊപ്പം പുതുമുഖങ്ങളും അഭിനയിക്കുന്ന പ്രവാസി, ഒക്ടോബർ ആദ്യവാരം ദുബായിലും തൊടുപുഴയിലുമായി ചിത്രീകരണം ആരംഭിക്കുന്നു.
– അയ്മനം സാജൻ