FoodRecipe

തട്ടുകടയിൽ കിട്ടുന്ന മൊരിഞ്ഞ പരിപ്പുവട

ചേരുവകൾ:
കടല പരിപ്പ്
ചെറിയ ഉള്ളി
വറ്റൽ മുളക്
പച്ച മുളക്
പെരുംജീരകം
ഇഞ്ചി – ചെറിയ ഒരു കഷണം
കറിവേപ്പില – ഒരു തണ്ട്
കായം – ഒരു നുള്ള്
ഉപ്പ് – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

  1. കടല പ്പരിപ്പ് വെള്ളത്തിലിട്ട് മൂന്നു നാലു മണിക്കൂർ കുതിർക്കുക. അതിനെ ചെറുതായി അരയ്ക്കുക. (അരപ്പിൽ ഇടയ്ക്കിടയ്ക്ക് പരിപ്പ് കഷണങ്ങൾ ഉള്ളതാണു് കൃത്യമായ പരുവം).
  2. മിക്സിയുടെ ചെറിയ ജാറിൽ ഇഞ്ചി ഉള്ളി പെരുംജീരകം വറ്റൽ മുളക് പച്ചമുളകും ഇട്ടു ചെറുതായി ചതച്ചു എടുക്കുക ( അരഞ്ഞു പോകാതെ നോക്കുക) കറിവേപ്പിലയും ചേർത്ത് കുഴയ്ക്കുക.
  3. ആവശ്യത്തിനു ഉപ്പ് ചേർത്ത ശേഷം ഈ മിശ്രിതത്തിൽ നിന്നും ചെറിയ ഉരുളകൾ ഉണ്ടാക്കുക. ഉരുളകളെ കയ്യിൽ വച്ച് അമർത്തി പരന്ന രൂപത്തിലാക്കി എണ്ണയിൽ വറുത്തുകോരുക.

ഈ പാചകക്കുറിപ്പ് തയ്യാറാക്കിയത്:
അഞ്ജു മഹേഷ്‌കുമാർ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More