April 23, 2025
Movies

രുദ്രയുടെ അതിജീവനത്തിന്റെ കഥ “രുദ്ര”. ചിത്രീകരണം പൂർത്തിയായി.

രുദ്ര എന്ന യുവതിയുടെ അതിജീവനത്തിന്റെ കഥ പറയുകയാണ് “രുദ്ര” എന്ന ചിത്രം. കിളികുലം ഫിലിംസിന്റെ ബാനറിൽ, സജീവ് കിളികുലം നിർമ്മാണം, രചന, സംവിധാനം നിർവ്വഹിക്കുന്ന “രുദ്ര” എന്ന ചിത്രത്തിന്റെ ചിത്രീകരണം, പിണറായി, പാറപ്രം, തലശ്ശേരി എന്നിവിടങ്ങളിലായി പൂർത്തിയായി.

രുദ്ര എന്ന ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖ നടിയായ നിഷി ഗോവിന്ദ് ആണ്. വിദേശ മലയാളിയായ നിഷി ഗോവിന്ദ് ആദ്യമായി നായികയാകുന്ന ചിത്രമാണ്” രുദ്ര”.



കണ്ണകി, അശ്വാരൂഡൻ, ആനന്ദഭൈരവി തുടങ്ങിയ ചിത്രങ്ങളിൽ കഥാകൃത്തായി കടന്നുവരുകയും, കൌസ്തുഭം, ഹോംഗാർഡ്, പ്രേമിക, തിറയാട്ടം തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായി തിളങ്ങുകയും ചെയ്ത സജീവ് കിളികുലമാണ് “രുദ്ര “സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ രചന, ഗാനങ്ങൾ, സംഗീതം എന്നിവ ഒരുക്കുന്നതും, ചിത്രത്തിലെ പ്രധാന വില്ലൻ വേഷത്തെ അവതരിപ്പിക്കുന്നതും സജീവ് കിളികുലം തന്നെയാണ്.

തികച്ചും ഒരു സ്ത്രീപക്ഷ സിനിമയാണ് “രുദ്ര” എന്നും, കലാമേന്മയോടൊപ്പം, വാണിജ്യ നിലവാരം പുലർത്തുന്ന ചിത്രം കൂടിയാണെന്നും, സംവിധായകൻ പറയുന്നു. കണ്ണകിക്ക് ശേഷം രുദ്രയിലൂടെ അതിശക്തമായ ഒരു സ്ത്രീ കഥാപാത്രത്തെ അവതരിപ്പിക്കുകയാണ് സജീവ് കിളികുലം.

പ്രകൃതിയും മനുഷ്യനും ഒരുമിച്ചെതിർത്തിട്ടും, തളരാതെ നിന്ന് പോരാടിയ അതിശക്തയായിരുന്നു രുദ്ര. വേദനയും, നൊമ്പരവും ആശകളും കടിച്ചമർത്തി മറ്റുള്ളവർക്ക് വേണ്ടി ജീവിക്കാൻ മനസ് പാകപ്പെടുത്തിയവളായിരുന്നു രുദ്ര. അനീതിക്കെതിരെ പടവാളെടുത്തവൾ.

ഉരുൾ പൊട്ടലിൽ ഉററ വരെയും, ഉടയവരെയും, മണ്ണും, വീടും എല്ലാം നഷ്ടപ്പെട്ട്, മറ്റൊരു തീരം തേടി യാത്രയായവർ, പിണറായി, പാറപ്രം പുഴയോരത്ത് എത്തുന്നു. അവർക്ക്, തുണയായി, തണലായി, ആശ്രയമായി, സാന്ത്വനമായി മാറുകയാണ് രുദ്ര എന്ന മനുഷ്യ സ്നേഹി. നിരാലംബരായ മനുഷ്യരുടെ ഉത്തരവാദിത്വം ഏറ്റെടുക്കുന്ന രുദ്ര അനുഭവിക്കേണ്ടി വരുന്ന ദുരിതത്തിന്റെ കഥയാണ് “രുദ്ര” എന്ന ചിത്രം പറയുന്നത്.



മലയാള സിനിമയിലെ ശക്തമായ സ്ത്രീ കഥാപാത്രമായി മാറുന്ന രുദ്രയെ അവതരിപ്പിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്ന്, കഥാപാത്രത്തെ അവതരിപ്പിച്ച നിഷി ഗോവിന്ദ് പറഞ്ഞു.

രുദ്രയിലെ മറ്റൊരു ശക്തമായ കഥാപാത്രമായ ആന്റണിയെ അവതരിപ്പിക്കുന്നത്, സംവിധായകൻ സജീവ് കിളികുലം ആണ്. ഒളി വിലും, മറവിലും നീതിക്കു വേണ്ടി പൊരുതുന്ന മൗനിയായ ഒരു സത്യാന്വേഷിയാണ് ആന്റണി.

സിക്കിൾ സെൽ അനീമിയ എന്ന രോഗ ദുരിതത്തിന്റേക്കും, നാഗാരാധനയുടേയും നടുവിൽ നിന്നാണ് രൂദ്രയുടെ കഥാതന്തു വികസിക്കുന്നത്.

കിളികുലം ഫിലിംസിന്റെ ബാനറിൽ, സജീവ് കിളികുലം, നിർമ്മാണം, സംവിധാനം, ഗാനങ്ങൾ, സംഗീതം, രചന എന്നിവ നിർവ്വഹിക്കുന്ന” രുദ്ര “ചിത്രീകരണം പൂർത്തിയായി. ഡി.ഒ.പി – മനോജ് നരവൂർ, എഡിറ്റർ – ജിതിൻ നാരായണൻ, ബാക്ക് ഗ്രൗണ്ട് മ്യൂസിക്ക് – സജീവ് കിളികുലം, ആലാപനം – റീജ, മിഥില, ക്രീയേറ്റീവ് കോൺട്രിബ്യൂഷൻ – സതീന്ദ്രൻ പിണറായി, കളറിംങ് – ജിതിൻ നാരായണൻ, സൗണ്ട് എഞ്ചിനീയർ – ബയ്ഡർ, ഷിജിൻ പ്രകാശ്, കല – സജേഷ് കിളികുലം, ചമയം – സീത, വസ്ത്രാലങ്കാരം – പ്രസന്ന, പ്രൊഡക്ഷൻ കൺട്രോളർ – നിഖിൽ കുമാർ പിണറായി, അസോസിയേറ്റ് ഡയറക്ടർ – മണിദാസ് കോരപ്പുഴ, ഡിസൈൻ – സുജിബാൽ, ഹെലിക്യാം – സനീഷ് പാനൂർ, ടൈറ്റിൽ ഡിസൈൻ – എഴുത്തൻ-കോഡിനേഷൻ – ശ്രീഷ, ലൊക്കേഷൻ മാനേജർ – ഷനോജ് കിളികുലം, സ്റ്റുഡിയോ – കളർ കൾട്ട്, എഡിറ്റ് ലാൻഡ്, മെലഡി, സ്റ്റിൽ – അശോകൻ മണത്തണ, പി.ആർ.ഒ – അയ്മനം സാജൻ.

നിഷി ഗോവിന്ദ്, സജീവ് കിളികുലം, ടോജോ ഉപ്പുതറ, ബ്രൂസ്‌ലിരാജേഷ്, സുരേഷ് അരങ്ങ്, മുരളി, അനിൽ, വടക്കുമ്പാട് ഉത്തമൻ, ആനന്ദ്, കൃഷ്ണൻ, അശോകൻ മണത്തണ, സുധാകരൻ, ബിച്ചു, ജിൻസി ചിന്നപ്പൻ, പാർവ്വതി ബിന്ദു, രാഗി, ശിവനന്ദ എന്നിവർ അഭിനയിക്കുന്നു.

– അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More