മലയാളത്തിന്റെ പ്രിയ കവിയും, മുൻ ചീഫ് സെക്രട്ടറിയുമായ കെ.ജയകുമാറിന്റെ കലാജീവിതം ഉൾപ്പെടുത്തി, പ്രസിദ്ധ സംവിധായകൻ എൻ.എൻ.ബൈജു സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററി ഫിലിമാണ്, ‘കെ.ജയകുമാർ കവിത കൊണ്ട് ഹ്യദയം തൊട്ടെഴുതുമ്പോൾ’. ആർ .വി .എം ക്രീയേഷൻസിന്റെ ബാനറിൽ, ആർ.വിജയൻ മുരുക്കുംപുഴ നിർമ്മിക്കുന്ന ഈ ഫിലിമിന്റെ ചിത്രീകരണം തിരുവനന്തപുരത്ത് പൂർത്തിയായി.
കവി, ഗാനരചയിതാവ്, പരിഭാഷകൻ എന്നീ നിലകളിൽ ശ്രദ്ധേയനായ കെ.ജയകുമാറിന്റെ കലാജീവിതം പൂർണ്ണമായി പകർത്തുന്ന ഡോക്യുമെന്ററിയാണിത്. ഇരുപതോളം ചിത്രപ്രദർശനങ്ങൾ ഇന്ത്യയിലും, വിദേശത്തുമായി നടത്തിയ കെ.ജയകുമാർ, നൂറിലേറെ ചലച്ചിത്രങ്ങൾക്ക് ഗാനരചന നിർവ്വഹിച്ചു. ടാഗോറിന്റെ ഗീതാഞ്ജലി, തുടങ്ങിയ മികച്ച ഗ്രന്ഥങ്ങളുടെ പരിഭാഷയും അദ്ദേഹം നിർവ്വഹിച്ചു. സംസ്ഥാന ചീഫ് സെക്രട്ടറിയായി മികച്ച സേവനം നിർവ്വഹിച്ച കെ.ജയകുമാർ, തുഞ്ചത്തെഴുത്തച്ചൻ മലയാള സർവ്വകലാശാലയുടെ സ്ഥാപക വൈസ് ചാൻസലറുമായി. കുഞ്ഞുണ്ണി മാസ്റ്റർ പുരസ്കാരം, മഹാകവി കുട്ടമത്ത് അവാർഡ്, പി.ഭാസ്ക്കരൻ അവാർഡ്, സുകുമാർ അഴീക്കോട് അവാർഡ്, മാർ ഗ്രീഗോറിയസ് അവാർഡ്, കെ.പി.എസ് മേനോൻ അവാർഡ്, വയലാർ വാസുദേവൻ അവാർഡ്, ഏഷ്യാനെറ്റ് അവാർഡ്, ഫിലിം ക്രിട്ടിക്സ് അവാർഡ് തുടങ്ങീ നിരവധി പുരസ്ക്കാരങ്ങൾ നേടിയ കെ.ജയകുമാറിന്റെ കലാജീവിതത്തിലൂടെയുള്ള ഒരു സർഗ സഞ്ചാരമാണ് ഈ ഡോക്യുമെന്ററി.
കവിതയുടെ രാഷ്ട്രീയം എപ്പോഴും ഹൃദയപക്ഷത്താണെന്ന് തെളിയിച്ച ജയകുമാറിന്റെ, സർഗ്ഗ ജീവിതത്തിലൂടെയുള്ള സഞ്ചാരം എപ്പോഴും ജനപക്ഷത്താണെന്ന് ഈ ഡോക്യുമെന്ററി തെളിയിക്കുന്നു. മുഖ്യ അവതാരകരായി എ.ജി ഒ ലീനയും, നടി ഗാത്രി വിജയും എത്തുന്നു. ചിത്രകലയെ പരിചയപ്പെടുത്തുന്നത്, പ്രമുഖ ചിത്രകാരൻ രാജേഷ് ചിറപ്പാടാണ്. ചലച്ചിത്ര ഗാനങ്ങളെ രവി മേനോനും പരിചയപ്പെടുത്തുന്നു.
ആർ.വി.എം ക്രീയേഷൻസിന്റ ബാനറിൽ, അർ.വിജയൻ മുരുക്കുംപുഴ നിർമ്മിക്കുന്ന കെ.ജയകുമാർ കവിത കൊണ്ട് ഹൃദയം തൊട്ടെഴുതുമ്പോൾ എന്ന ഡോക്യുമെന്ററി എൻ.എൻ.ബൈജു സംവിധാനം ചെയ്യുന്നു. രചന – പ്രൊഫ.എ.ജി.ഓലീന, ക്യാമറ – ബിനു ജോർജ്, എഡിറ്റിംഗ് – ജിവൻ ചാക്ക, മേക്കപ്പ് – ബിനു എസ്.കേശവ്, അസോസിയേറ്റ് ഡയറക്ടർ – ഗാത്രി വിജയ്, അസിസ്റ്റന്റ് ഡയറക്ടർ – അനില തോമസ്, പി.ആർ.ഒ – അയ്മനം സാജൻ. കനകകുന്ന് കൊട്ടാരത്തിലും, മ്യൂസിയത്തിലുമായി ചിത്രീകരണം പൂർത്തിയായ ഡോക്യുമെന്ററിയുടെ ആദ്യ പ്രദർശനം തിരുവനന്തപുരത്ത് ഉടൻ നടക്കും.
– അയ്മനം സാജൻ