മണിച്ചെപ്പിന്റെ ഒരു സുഹൃത്ത് അയച്ചു തന്ന ‘കാത്തിരിപ്പ്’ എന്ന കവിതയാണ് ഇവിടെ കൊടുത്തിരിക്കുന്നത്. കവിത വായിച്ചതിനു ശേഷം നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
കരിന്തിരികത്തും വിളക്കിൻ മുന്നിൽ
കണ്ണുനീർ തോരാത്ത മിഴിയുമായി തൻ
കുഞ്ഞിനെ മാറോടു ചേർത്ത് വിതുമ്പിയും
കുഞ്ഞിളം ചുണ്ടിൽ മുലഞെട്ട് തിരുകിയും
കൂരിരുളിനെ, തോരാത്ത പേമാരിയെ,
ക്രൂരഭാവത്തോട് നോക്കിയും
കാറ്റത്തണയാതെ ദീപം തെളിയുവാൻ
കൈകൊണ്ട് വളയം തീർത്തുകൊണ്ടും
കാന്തന്റെ വരവും കാത്തുകാത്തവൾ
കണ്ണീരും തൂകിയിരിക്കയായി
കാലത്തു പോയതാണന്നത്തിനായ്
കാന്തനെത്തീലല്ലോ ഇന്നേരമായിട്ടും
കറുത്താറു നാള് കഴിഞ്ഞുപോയി
കഷ്ട്ടം, അന്നം കഴിച്ചിട്ടാററിവ് ഗതി
കാഞ്ഞ വയറുമീ കുഞ്ഞിന് കരച്ചിലും സഹിക്കാതെ
കാന്തനിറങ്ങിയതാണന്നത്തിനായ്
കുടില് ചോർന്നൊലിക്കുന്നു വിറയ്ക്കുന്നു തൻ
കുഞ്ഞിന്റെ കരച്ചിലോ ഞരക്കമായിട്ടുണ്ട്
കാന്തനെത്തിയില്ലെന്ന് പാതിരാവറിയിച്ചു
കാലവർഷമെത്തുന്നു കൊടുങ്കാറ്റുമായ്
കരളുരുകുന്നു കാറ്റ് വീശുമ്പോൾ
കുഞ്ഞിന്റെ നിർജീവമാമുടൽ നെഞ്ചോട് ചേർത്തും
കുഞ്ഞിളം ചുണ്ടിൽ മുത്തം കൊടുത്തും
കുഞ്ഞിളം പൈതലിൻ മരണമറിയാതമ്മ
കണ്ണുനീർ ഉപ്പു നുകർന്നവൾ
കുഞ്ഞിളം പൂമേനി മാറോടു ചേർത്തും
കാന്തന്റെ വരവും കാത്ത് കാത്തിന്നവൾ
കണ്ണീരും തൂകിയിരിക്കയായ്
അയച്ചു തന്നത്:
മഹേഷ് കുമാർ
ദുബായ്