32.8 C
Trivandrum
January 16, 2025
Articles

പനനൊങ്കിന്റെ വിവിധ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയൂ

പനവർഗ്ഗത്തിന്റെ കായ് കുലയ്ക്ക് പൊതുവെ പറയുന്ന പേരാണ് പനനൊങ്ക്. പല പനകളുടെയും നൊങ്ക് ഭക്ഷ്യയോഗ്യമാണ്. കരിമ്പനക്കാണ് പ്രധാനമായി നൊങ്ക് ഉള്ളത്. ദാഹശമനത്തിനു ഇളനീർ എന്നപോലെ പനനൊങ്കും ഉപയോഗിക്കുന്നു. കേരളത്തിൽ പാലക്കാട് ജില്ലയാണ് നൊങ്കിന്റെ വില്പന അധികം കാണുന്നത്.

കരിമ്പനയുടെ തന്നെ ഓലകൊണ്ട് നിർമ്മിച്ച കുമ്പിളിൽ ആണ് സാധാരണയായി നൊങ്ക് പകർന്ന് കിട്ടുക. ഇന്ത്യയിൽ മാത്രമല്ല കരിമ്പനയുണ്ടാകുന്ന മിക്കവാറും എല്ലാ പ്രദേശത്തും നൊങ്ക് ഉപയോഗിക്കപ്പെടുന്നു. ഇന്ത്യൻ മഹാസമുദ്രത്തിലെ ദ്വീപു സമൂഹമായ സെയ്ഷൽസിൽ കാണപ്പെടുന്ന “ഡക്കേനിയ നോബിലിസ്” എന്ന പനയിലും പനനൊങ്ക് ഉണ്ട്, ഇത് ഭക്ഷണാവശ്യമായി കൃഷിചെയ്യപ്പെടുന്നുമുണ്ട്

വേനല്‍ക്കാലത്ത് ശരീരം തണുപ്പിയ്ക്കാന്‍ പറ്റിയ വിവിധ ഫലവര്‍ഗങ്ങള്‍ ലഭ്യമാണ്. ഇതിലൊന്നാണ് ഐസ് ആപ്പിള്‍ എന്ന ഇംഗ്ലീഷ് പേലുള്ള പനനൊങ്ക്. ശരീരം തണുപ്പിയ്ക്കാന്‍ മാത്രമല്ല, വിവിധ തരം പോഷകങ്ങളുടെ കലവറ കൂടിയാണ് പനനൊങ്ക്. ഇതില്‍ വൈറ്റമിന്‍ എ, ബി, സി, അയേണ്‍, സിങ്ക്, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയും ഉള്‍പ്പെട്ടിട്ടുണ്ട്. വേനല്‍ക്കാലത്തു വരുന്ന ചിക്കന്‍ പോക്‌സ് പോലുള്ള അസുഖമുള്ളവര്‍ക്കു കഴിയ്ക്കാവുന്ന ഒരു പ്രധാന ഫലവര്‍ഗം കൂടിയാണിത്.

തടി കുറയ്ക്കാന്‍
തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഒരു ഭക്ഷണപദാര്‍ത്ഥമാണിത്. ഇതിലെ ജലാംശം തന്നെയാണ് ഇതിന് സഹായിക്കുന്നത്.

ഫൈബര്‍ കഴിച്ച് ആരോഗ്യം നേടാം
ധാരാളം ഫൈബർ അടങ്ങിയിട്ടുള്ള പനനൊങ്ക്, മനംപുരട്ടല്‍, ഛര്‍ദി പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്.

ചിക്കന്‍പോക്‌സ്
ചിക്കന്‍പോക്‌സ് ബാധിച്ചവര്‍ക്ക് ഈ ഭക്ഷണം വളരെ നല്ലതാണ്.

സൂര്യഘാതം തടയാൻ
വേനലില്‍ വരുന്ന സൂര്യഘാതം പോലുള്ള പ്രശ്‌നങ്ങള്‍ തടയാനും ഇത് അത്യുത്തമം തന്നെ. ശരീരത്തിൽ ജലാംശം നിലനിർത്താൻ പനനൊങ്ക് സഹായിക്കുന്നു.

ഗര്‍ഭിണികള്‍ക്ക്
ഗര്‍ഭിണികള്‍ പനനൊങ്കു കഴിയ്ക്കുന്നത് അസിഡിറ്റി, മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണ്.

ഡീഹൈഡ്രേഷന്‍ (നിർജ്ജലീകരണം)
ശരീരത്തില്‍ ജലാംശം നില നിര്‍ത്തി ഡീഹൈഡ്രേഷന്‍ തടയാനുള്ള നല്ലൊരു വഴി കൂടിയാണ് പനനൊങ്ക്.

ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക്
പനനൊങ്ക് അന്ന പഥ സഞ്ചാരം സുഗമമാക്കും. വയറിനുണ്ടാകുന്ന വിവിധ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരംകൂടിയാണിത്.



ശരീര ക്ഷീണമകറ്റാൻ
വേനല്‍ക്കാലത്ത് കൂടുതല്‍ ക്ഷീണം അനുഭവപ്പെടുന്നത് സാധാരണം. ഇതിനുള്ള പരിഹാരമാണ് പനനൊങ്ക്. ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതിനുള്ള നല്ലൊരു വഴി കൂടിയാണിത്.

കരളിന് സംരക്ഷണം
ധാരാളം പൊട്ടാസ്യം അടങ്ങിയിരിയ്ക്കുന്നതു കൊണ്ടുതന്നെ ലിവര്‍ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

ശരീരം തണുപ്പിയ്ക്കും
ശരീരം തണുപ്പിച്ച് ശരീരത്തിന് ഊര്‍ജം നല്‍കുന്ന നല്ലൊരു ഭക്ഷണവസ്തുവാണിത്.

ചൂടുകുരു അകറ്റാൻ
ചൂടുകാലത്തുണ്ടാകുന്ന സാധാരണ പ്രശ്‌നമായ ചൂടുകുരുവിനുള്ള നല്ലൊരു പരിഹാരമാര്‍ഗം കൂടിയാണിത്.

ഹീറ്റ് ബോയില്‍ന് പരിഹാരം
ചൂടുകാലത്ത് ഹീറ്റ് ബോയില്‍സ് സാധാരണമാണ്. ശരീരത്തില്‍ പ്രത്യക്ഷപ്പെടുന്ന ചുവന്ന ചെറിയ തടിപ്പുകളാണ് ഇവ. ഇതിനുള്ള നല്ലൊരു പരിഹാരം കൂടിയാണ് പനനൊങ്ക്.

സ്തനാര്‍ബുദം തടയാൻ
ഇതില്‍ “ആന്തോസയാക്‌സിന്‍” എന്ന ഫൈറ്റോകെമിക്കല്‍ അടങ്ങിയിട്ടുണ്ട്. ഇത് സ്തനാര്‍ബുദം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഒരു പരിധി വരെ പരിഹാരമാണ്.

ഊര്‍ജ്ജത്തിന്റെ കലവറ
ശരീരത്തിന് എളുപ്പത്തില്‍ ധാരാളം ഊര്‍ജം നല്‍കുന്ന ചില ഭക്ഷണങ്ങള്‍ പെട്ട ഒന്നാണ് പനനൊങ്ക്.

– മഹേഷ് കുമാർ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More