ദീപങ്ങൾ കൊണ്ട് ആഘോഷിക്കുന്ന ഉൽസവമാണ് ദീപാവലി അഥവാ ദിവാലി. തുലാമാസത്തിലെ അമാവാസി ദിവസമാണ് ദീപാവലി ആഘോഷിച്ചുവരുന്നത്. ദീപങ്ങളുടെ ഉൽസവമായ ഇത് ഹിന്ദു, ജൈന, സിഖ് മതവിശ്വാസികൾ മൺവിളക്കുകൾ തെളിച്ചും പടക്കം പൊട്ടിച്ചും ആഘോഷിക്കുന്നു. എല്ലാ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഇത് ആഘോഷിക്കുന്നു.
ദീപം (വിളക്ക്), ആവലി (നിര) എന്നീ പദങ്ങൾ ചേർന്നാണ് ‘ദീപാവലി’ എന്ന പദം ഉണ്ടായത്, ഇത് ലോപിച്ചാണ് ‘ദീവാലി’ എന്നായിത്തീർന്നത്.
ഐതിഹ്യം
- ശ്രീരാമൻ 14-വർഷത്തെ വനവാസത്തിനുശേഷം അയോദ്ധ്യയിൽ തിരിച്ചെത്തിയതിനെ പ്രതിനിധീകരിച്ചാണ് ദീപാവലി ആഘോഷിക്കുന്നത്.
- ശ്രീകൃഷ്ണൻ നരകാസുരനെ വധിച്ചതിന്റെ ആഘോഷം.
- ജൈനമതവിശ്വാസപ്രകാരം മഹാവീരൻ നിർവാണം പ്രാപിച്ചതിനെ അനുസ്മരിക്കാനായി.
മണിച്ചെപ്പിന്റെ എല്ലാ കൂട്ടുകാർക്കും ദീപാവലി ആശംസകൾ!
*യുഎഇ യിലെ ഷാർജയിൽ ദീപാവലി ദിനത്തിൽ ദീപം തെളിയിച്ചു ആഘോഷിക്കുന്ന ഷാർജ നിവാസികൾ.