Image courtesy: google.com
ആന്‍ഡ്രോയിഡ് 12 ന്റെ ഡവലപ്പര്‍ പ്രിവ്യൂ ഗൂഗിള്‍ പുറത്തിറക്കി. ഇതിലെന്താണുള്ളതെന്ന് പരിശോധിക്കാന്‍ ഡവലപ്പര്‍മാര്‍ക്കു അവസരം നല്‍കിയിട്ടുണ്ട്. ടെസ്റ്റുകള്‍ക്കിടയില്‍, ആന്‍ഡ്രോയിഡ് 12 ന് ഒരു പുതിയ യുഐ, ലോക്ക് സ്‌ക്രീന്‍ ഉണ്ടെന്ന് കണ്ടെത്തി. ഇത് വലിയൊരു ക്ലോക്കിന്റെ ഡിസ്‌പ്ലേ നല്‍കുന്നു. മറ്റൊരു വിശേഷം, ഐഒഎസ് പോലുള്ള അടുക്കിയിരിക്കുന്ന വിഡ്ജറ്റുകളാണ്.
എന്തായാലും, ലോക്ക് സ്‌ക്രീനിന് ഒരു വിജറ്റ് സ്റ്റാക്ക് ലഭിക്കുമെന്നും ‘വിപുലീകരിച്ച സ്മാര്‍ട്ട് സ്‌പേസ്’ സവിശേഷതയുണ്ടെന്നും എക്‌സ്ഡിഎയുടെ മിഷാല്‍ റഹ്മാന്‍ റിപ്പോര്‍ട്ട് ചെയ്തു. ഹോം സ്‌ക്രീനില്‍ ഗൂഗിളിന് വിജറ്റ് സ്റ്റാക്കുകള്‍ ചേര്‍ക്കാന്‍ കഴിയുമെന്ന് കാണിക്കുന്ന ഒരു ചെറിയ വീഡിയോയും അദ്ദേഹം പങ്കിട്ടു. ഐഒഎസ് 14ല്‍ അവതരിപ്പിച്ച സ്മാര്‍ട്ട് സ്റ്റാക്ക് സവിശേഷതയ്ക്ക് സമാനമായിരുന്നു വീഡിയോ. ഒരേ വലുപ്പത്തിലുള്ള വിഡ്ജറ്റുകള്‍ അടുക്കാന്‍ ഈ സവിശേഷത ഉപയോക്താക്കളെ അനുവദിക്കുന്നു.
ലോക്ക് സ്‌ക്രീനിലെ ക്ലോക്ക് വളരെ വലുതാണെന്ന് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത് രണ്ട് വ്യത്യസ്ത വരികള്‍ ഉപയോഗിക്കുന്നു. മണിക്കൂര്‍ മുകളിലായിരിക്കുമ്പോള്‍ മിനിറ്റ് താഴെയായിട്ടാണ് ഡിസ്‌പ്ലേ ഉള്ളത്. എങ്കിലും, ഒരു പുതിയ നോട്ടിഫിക്കേഷന്‍ ഉണ്ടാകുമ്പോഴെല്ലാം വലിയ ലോക്ക് മുകളിലേക്ക് നീങ്ങും. എല്ലായ്‌പ്പോഴും ഓണ്‍ ഡിസ്‌പ്ലേയിലും സമാന ക്ലോക്ക് ഡിസൈന്‍ കാണാം.
പുറമെ, ആന്‍ഡ്രോയിഡ് 12 ഡവലപ്പര്‍മാരുടെ പ്രിവ്യൂവില്‍ ധാരാളം പുതിയതും മികച്ചതുമായ സവിശേഷതകള്‍ കണ്ടു. മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുമ്പോള്‍, ആന്‍ഡ്രോയിഡ് എഞ്ചിനീയറിംഗ് വിപി ഡേവ് ബര്‍ക്ക് ഒരു ബ്ലോഗില്‍ പറഞ്ഞു, ‘ഓരോ പതിപ്പിലും, ഐഒഎസിനെക്കാള്‍ മികച്ചതും ഉപയോഗിക്കാന്‍ എളുപ്പമുള്ളതും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നതും സ്വകാര്യതയും സുരക്ഷയും വര്‍ദ്ധിപ്പിക്കുന്നതുമാണ് ആന്‍ഡ്രോയിഡിന്റെ മേന്മ. ഇതില്‍, ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവങ്ങള്‍ സൃഷ്ടിക്കുന്നതിനുള്ള പുതിയ ടൂളുകള്‍ നല്‍കാനും ഞങ്ങള്‍ പ്രവര്‍ത്തിക്കുന്നു. മീഡിയ ട്രാന്‍സ്‌കോഡിംഗ് പോലുള്ള കാര്യങ്ങളില്‍ ഏറ്റവും പുതിയ വീഡിയോ ഫോര്‍മാറ്റുകളില്‍ പ്രവര്‍ത്തിക്കാന്‍ ആപ്ലിക്കേഷനെ സഹായിക്കുന്നു, ഒപ്പം ചിത്രങ്ങളും വീഡിയോകളും പോലുള്ള ആപ്ലിക്കേഷനുകളിലേക്ക് കോപ്പി, പേസ്റ്റ് ചെയ്യാനുമാവും.
ഡബിള്‍ടാപ്പ് ജെസ്റ്റര്‍, ആപ്പ് പെയേഴ്‌സ് എന്നിവയുള്‍പ്പെടെ നിരവധി രസകരമായ സവിശേഷതകളും ഇതിലുണ്ട്. ഇത് ഒരേസമയം രണ്ട് ആപ്ലിക്കേഷനുകള്‍ ആരംഭിക്കാന്‍ ഉപയോക്താക്കളെ അനുവദിക്കും, പുതിയ തീമിംഗ് സിസ്റ്റം, ഒരു ഹാന്‍ഡ് മോഡ്, ഫെയ്‌സ് അടിസ്ഥാനമാക്കിയുള്ള ഓട്ടോമാറ്റിക്ക്‌റൊട്ടേറ്റ്, പുതിയ നോട്ടിഫിക്കേഷന്‍ യുഐ, അനുയോജ്യമായ മീഡിയ ട്രാന്‍സ്‌കോഡിംഗ് എന്നിവയും ഇതില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, നിങ്ങള്‍ ഒരു ഡവലപ്പര്‍ അല്ലെങ്കില്‍ ടെസ്റ്റര്‍ അല്ലെങ്കില്‍, നിങ്ങളുടെ പ്രധാന ഫോണിലേക്ക് ഡവലപ്പര്‍മാരുടെ പ്രിവ്യൂ ഡൗണ്‍ലോഡ് ചെയ്യരുത്. അത് നിങ്ങളുടെ ഒഎസ് കറപ്റ്റാക്കിയേക്കുമെന്നു ഗൂഗിള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എങ്കിലും, ഫാക്ടറി റീസ്റ്റോറിലേക്ക് മടങ്ങാനാവുമെന്നത് ആശ്വാസം!