പ്രണയം തെളിയിച്ച ചിരാതുമായി ഗൗരി എന്ന മ്യൂസിക് ആൽബം ജനഹൃദയങ്ങളിലേക്ക്. രേഷ്മാസ് മ്യൂറൽ സ്റ്റുഡിയോയുടെ ബാനറിൽ രേഷ്മ കിരൺ നിർമ്മിച്ച ഗൗരി ബ്രിജേഷ് മുരളീധരൻ സംവിധാനം ചെയ്യുന്നു. മനോരമ മ്യൂസിക് റിലീസ് ചെയ്ത ഈ ആൽബം ലക്ഷങ്ങളാണ് കണ്ടത്.
പ്രണയത്തിനു വേണ്ടി കാത്തിരിക്കുന്നവർക്കും, പ്രണയത്തിന്റെ മധുരം നുണയുന്നവർക്കും വേണ്ടി സമർപ്പിച്ചിരിക്കുന്ന ഗൗരി, പ്രണയിനികൾക്ക് ഒരു മധുരനൊമ്പരമാണ്.
‘രാവിൽ നിശാഗന്ധി പൂത്തതോ….’ എന്ന് തുടങ്ങുന്ന ഗാനം, കാത്തിരിപ്പിന്റെ പ്രണയത്തെയും, പ്രണയകാലത്തെ ഓർമ്മകളെയും, അതി മനോഹരമായി ആവിഷ്ക്കരിച്ചിരിക്കുന്നു. പ്രണയത്തിന്റെ സുന്ദര നിമിഷങ്ങളാണ് ഈ ഗാനം സമ്മാനിക്കുന്നത്.
രേഷ്മാസ് മ്യൂറൽ സ്റ്റുഡിയോയുടെ ബാനറിൽ രേഷ്മ കിരൺ നിർമ്മിക്കുന്ന ഗൗരി, രചന, എഡിറ്റിംഗ്, സംവിധാനം – ബ്രിജേഷ് മുരളീധരൻ.ഗാനങ്ങൾ, സംഗീതം – കിരൺ കൃഷ്ണ, ആലാപനം – ഡോ.അശ്വതി ജയരാജ്, ഛായാഗ്രഹണം – നിരൺ ഘോഷ്, ഓർക്കസ്ട്രേഷൻ, പ്രോഗ്രാമിങ്ങ് – ഷിബിൻ പി സിദ്ദിഖ്, സ്റ്റിൽ – ഉല്ലാസ് വോക്, പി.ആർ.ഒ- അയ്മനം സാജൻ. മനോരമ മ്യൂസിക് ഗൗരി റിലീസ് ചെയ്തു.
സ്മിത സതീഷ്, നിധീഷ് വേക, ആര്യൻ സതീഷ്, അഭിരാമി ജ്യോതിഷ്, ഗിരിജ വേണുഗോപാൽ, എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ഗൗരിയിൽ, സീനിയ പ്രവീൺ, പ്രവീൺ, കണ്ണൻ, രേഷ്മ കിരൺ, ദൃശ്യ ഷൈൻ, വിപിൻ എന്നിവരും അഭിനയിക്കുന്നു.
– അയ്മനം സാജൻ