കുട്ടികൾ, നമ്മുടെ പുതിയ ലോകത്തെ ഇനി നയിക്കേണ്ടവർ. പഠിച്ചും, കളിച്ചും, രസിച്ചുമൊക്കെ അവർ വളരട്ടെ. അവർക്ക് പഠിച്ചു വളരാനുള്ള എല്ലാ സാഹചര്യങ്ങളും ഒരുക്കുക എന്നതാണ് മുതിർന്നവരുടെ കർത്തവ്യം. ലോകത്ത് ഇന്ന് അനാവശ്യമായി നടക്കുന്ന മത, രാഷ്ട്രീയ, സാമുദായിക ചിന്തകളിൽ നിന്നും നമുക്ക് കുട്ടികളെ അകറ്റി നിർത്താം. കാരണം, അവർ അതല്ല കണ്ടു വളരേണ്ടത്. അവരെ നല്ലൊരു പൗരബോധമുള്ള ഒരാളായി ആണ് വളർത്തേണ്ടത്. ഇന്ന്, നമ്മുടെ നാടിനു ആവശ്യമായി വരുന്ന എല്ലാ കാര്യങ്ങളെ കുറിച്ചും അവരെ ബോധവൽക്കരിക്കുക. അതറിഞ്ഞു അവർ അവരുടെ നാളയെ വളർത്തിയെടുക്കട്ടെ.
എല്ലാ കൊച്ചു കൂട്ടുകാർക്കും മണിച്ചെപ്പിന്റെ ശിശുദിനാശംസകൾ!
Related posts
- Comments
- reviews
- Facebook comments