അഡൊൾഫ് ഡാസ്ലർ – അഡിഡാസ് സ്ഥാപകൻ
(Image courtesy: Google.com)
ജർമനി ആസ്ഥാനമായുള്ള ഒരു ബഹുരാഷ്ട്ര കായികഉല്പന്ന നിർമ്മാതാക്കൾ ആണ് ‘അഡിഡാസ്’. 1948ൽ അഡൊൾഫ് ഡാസ്ലർ എന്ന വ്യവസായി ആണ് ഇതു സ്ഥാപിച്ചത്. അദ്ദേഹത്തിന്റെ പേരിന്റെ ആദ്യാക്ഷരങ്ങളിൽ നിന്നാണ് ഈ പേരിന്റെ ഉത്ഭവം. അഡിഡാസ് എന്ന ഈ പേരിന്റെ ഉത്ഭവം ആൾ ഡേയ് ഐ ഡ്രീം എബൗട്ട് സ്പോർട്സ് (All Day I Dream About Sport) എന്നതിൽ നിന്നാണെന്നു പലരും തെറ്റിധരിച്ചിരിക്കപ്പെട്ടിറ്റുണ്ട്. റീബോക്ക്, ടെയലർമെയഡ്-അഡിഡാസ് ഗോൾഫ്, റോക്ക്പോർട്ട് എന്നീ കമ്പനികളുടെ മാതൃ സ്ഥാപനം ആണിത്. സ്പോർട്സ് ഷൂസുകൾ ആണു ഇവരുടെ മുഖ്യ ഉല്പന്നം എങ്കിലും ബാഗുകൾ, കണ്ണട തുടങ്ങി മറ്റു തുണിത്തരങ്ങളും ഇവർ നിർമ്മിക്കുന്നു. അഡിഡാസ് ഇന്നു യൂറോപ്പിലെ ഏറ്റവും വലിയ കായിക ഉല്പന്ന കമ്പനി ആണ്. ലോകത്തെ രണ്ടാമത്തെയും. 2010 ൽ അവരുടെ വാർഷിക വരുമാനം 11.99 ബില്ല്യൺ ആയിരുന്നു.
ആദ്യ കാലത്ത് തന്റെ സഹോദരൻ റുഡോൾഫ് ഡാസ്ലരുമൊത്തയിരുന്നു അഡൊൾഫ് ഡാസ്ലരിന്റെ പ്രവർത്തനം. ഡാസ്ലർ ബ്രദേർസ് ഷൂ ഫാക്ടറി എന്നായിരുന്നു അന്നതിന്റെ പേര്. 1936 -ൽ സമ്മർ ഒളിമ്പിക് മത്സരത്തിൽ ജെസീ ഓവെൻ പങ്കെടുത്തത് അഡോൾഫ് ഡാസ്ലറിന്റെ സ്പോൺസർഷിപ്പിൽ ആയിരുന്നു. ജെസീ ഓവെന്റെ വിജയം അവരുടെ കമ്പനിക്കു കൂടുതൽ മാന്യത നേടിക്കൊടുത്തു. രണ്ടാം ലോക മഹായുദ്ധത്തോടനുബന്ധിച്ചു ജർമ്മനിയിലെ നാസി പാർട്ടിയും ആയിട്ട് കൂടുതൽ അടുപ്പത്തിൽ ആയിരുന്നു റുഡോൾഫ് ഡാസ്ലർ. അതുമായി ബന്ധപ്പെട്ട ചില സംഭവങ്ങളാൽ അവർ തെറ്റിപ്പിരിക്കുകയും റുഡോൾഫ് ഡാസ്ലർ 1949-ൽ ‘പൂമ’ എന്ന കായിക ഉല്പന്ന കമ്പനി ആരംഭിക്കുകയും ചെയ്തു.
ലോകത്ത് ഇന്ന് വിശ്വസിച്ചു വാങ്ങാവുന്ന സ്പോർട്സ് ഉൽപ്പന്നങ്ങളിൽ മികച്ച സ്ഥാനമാണ് ഇന്നും അഡിഡാസ് എന്ന ഈ അതിയായന്. അഡിഡാസ് പോളോ ടി ഷർട്ടുകൾ, സോക്സുകൾ, ട്രാക്ക് പാന്റുകൾ തുടങ്ങി പലതും ഇന്ന് ഓൺലൈനിൽ ലഭ്യമാണ്.
അഡിഡാസ് ഉൽപ്പന്നങ്ങൾ വാങ്ങുന്നതിനായി താഴെ കൊടുത്തിരിക്കുന്ന ചിത്രത്തിൽ ക്ലിക്ക് ചെയ്യാവുന്നതാണ് .