30.8 C
Trivandrum
December 20, 2024
Movies

ജഗതി ശ്രീകുമാർ വീണ്ടും വരുന്നു. തീമഴ തേൻ മഴ 22 ന് തീയേറ്ററിലേക്ക്.

മലയാള സിനിമയിലെ അഭിനയ ചക്രവർത്തി ജഗതി ശ്രീകുമാർ, വീണ്ടും ആദ്യമായി ക്യാമറയ്ക്ക് മുമ്പിൽ വന്ന ‘തീമഴ തേൻ മഴ’ എന്ന ചിത്രം, വിഷു, ഈസ്റ്റർ, റംസാൻ ചിത്രമായി ഏപ്രിൽ 22 ന് തീയേറ്ററിലെത്തും. പ്രശസ്ത സംവിധായകൻ കുഞ്ഞുമോൻ താഹ, സെവൻ ബേഡ്സിന്റെ ബാനറിൽ കഥ എഴുതി സംവിധാനം നിർവ്വഹിക്കുന്ന തീമഴ തേൻ മഴ എന്ന ചിത്രത്തിൽ കറുവാച്ചൻ എന്ന വിളിപ്പേരുള്ള കറിയാച്ചൻ എന്ന ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് ജഗതിശ്രീകമാർ അഭിനയരംഗത്തേക്ക് തിരിച്ചു വന്നത്. ജഗതി ശ്രീകുമാറിന്റെ ഭവനത്തിൽ വെച്ചാണ് ഈ രംഗങ്ങൾ, സംവിധായകൻ കുഞ്ഞുമോൻ താഹ ചിത്രീകരിച്ചത്.

രാജേഷ് കോബ്രാ അവതരിപ്പിക്കുന്ന ഉലുവാച്ചൻ എന്ന കഥാപാത്രത്തിന്റെ പിതാവാണ്, ജഗതി ശ്രീകുമാർ അവതരിപ്പിക്കുന്ന കറിയാച്ചൻ. ഒരു കാലത്ത് നാടിനെ കിടുകിടാ വിറപ്പിച്ച ആളായിരുന്നു കറിയാച്ചൻ. തന്റെ കുടുംബവും, മറ്റൊരു കുടുംബവും തമ്മിലുള്ള കുടിപ്പക, കറിയാച്ചനെ വേദനിപ്പിക്കുന്നു. കുടിപ്പകയുടെ പ്രധാന കാരണക്കാർ തന്റെ കുടുംബമാണെന്ന് തിരിച്ചറിഞ്ഞ കറിയാച്ചൻ, അതിനെതിരെ പ്രതികരിക്കാൻ ശ്രമിക്കുന്നു.



ശരീരഭാഷ കൊണ്ടും, ആത്മഗതത്തിലൂടെയും, ശക്തമായി കറിയാച്ചനെ ജഗതി ശ്രീകുമാർ അവതരിപ്പിച്ചുവെന്നും, ജഗതിയെ തീമഴതേൻമഴയിലെ പ്രധാന കഥാപാത്രമായി അഭിനയിപ്പിക്കാൻ കഴിഞ്ഞത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും, സംവിധായകൻ കുഞ്ഞുമോൻ താഹ പറഞ്ഞു. വ്യത്യസ്തമായ ഒരു പ്രമേയവുമായെത്തുന്ന തീമഴ തേൻ മഴ, ഏപ്രിൽ 22-ന് തീയേറ്ററിലെത്തും.

സെവൻ ബേഡ്സ് ഫിലിംസിന്റെ ബാനറിൽ, എ.എം. ഗലീഫ് കൊടിയിൽ നിർമ്മിക്കുന്ന തീമഴ തേൻമഴ, കുഞ്ഞുമോൻ താഹ കഥ എഴുതി സംവിധാനം ചെയ്യുന്നു. തിരക്കഥ, സംഭാഷണം – കുഞ്ഞുമോൻ താഹ, എ.വി.ശ്രീകുമാർ, ഛായാഗ്രഹണം – സുനിൽ പ്രേം, ഗാനങ്ങൾ – ലെജിൻ ചെമ്മാനി, ജയകുമാർ ചോറ്റാനിക്കര, ഫിറോസ്ചാലിൽ, സംഗീതം – മുരളി അപ്പാടത്ത്, ഷാജി ഭജനമഠം, ആലാപനം – കെ.എസ്.ചിത്ര, സുദീപ്, സ്നേഹ അനിൽ, മുരളി അപ്പാടത്ത്, രേഷ്മാ രാമചന്ദ്രൻ, അനീഷാ നസീർ, രാജീവ് കൊടമ്പള്ളി, എഡിറ്റിംഗ് – അയൂബ് ഖാൻ, കല – വിഷ്ണു എരിമേലി, മേക്കപ്പ് – പട്ടണം ഷാ, കോസ്റ്റ്യൂംസ് – ഇന്ദ്രൻസ് ജയൻ, ആക്ഷൻ – അഷ്റഫ് ഗുരുക്കൾ, കോറിയോഗ്രാഫി – ആർ.എൽ.വി. ജ്യോതി ലക്ഷ്മി, പ്രൊഡക്ഷൻ കൺട്രോളർ – രാജീവ് കുടപ്പനക്കുന്ന്, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് – മണി മുഖത്തല, പ്രൊഡക്ഷൻ ഡിസൈനർ – നൗഷാദ് കണ്ടൻചിറ, ഫിനാൻസ് കൺട്രോളർ – അജയ് കുഴിമതിക്കാട്, അസോസിയേറ്റ് ഡയറക്ടർ – അരുൺ രാജ്, അസിസ്റ്റൻറ് ഡയറക്ടർ – പ്രകാശ് പട്ടാമ്പി, ഗൗരി പാർവ്വതി, സ്ക്രിപ്റ്റ് അസിസ്റ്റൻറ് -അനസ് വെട്ടൂർ, രാജേഷ് പിള്ള, സ്റ്റിൽ – കണ്ണൻ സൂരജ്, അഖിൽ നാരായണൻ, പി.ആർ.ഒ – അയ്മനം സാജൻ.

ജഗതി ശ്രീകുമാർ, കോബ്രാ രാജേഷ്, മാള ബാലകൃഷ്ണൻ, പി.ജെ.ഉണ്ണികൃഷ്ണൻ, സൂരജ് സാജൻ, ആദർശ്, ലക്ഷ്മിപ്രീയ, സ്നേഹ അനിൽ, ലക്ഷ്മി അശോകൻ, സെയ്ഫുദീൻ, ഡോ.മായ, സജിപതി, കബീർദാസ്, ഷറഫ് ഓയൂർ, അശോകൻ ശക്തികുളങ്ങര, കണ്ണൻ സുരേഷ്, രാജി തിരുവാതിര, പ്രീത പനയം, ശ്യാം അയിരൂർ, രാജേഷ് പിള്ള, സുരേഷ് പുതുവയൽ, ബദർ കൊല്ലം, ഉണ്ണിസ്വാമി, പുഷ്പ, ലതിക, ബേബി സ്നേഹ, ബേബി പാർവ്വതി എന്നിവർ അഭിനയിക്കുന്നു.

– അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More