ഇന്ത്യ, ശ്രീലങ്ക, മ്യാന്മാർ എന്നിവിടങ്ങളിൽ വളരുന്ന ചെറുവൃക്ഷമാണ് കണിക്കൊന്ന അഥവാ ഓഫീർപ്പൊന്ന്. ഗോൾഡൻ ഷവർ ട്രീ (golden shower tree), ഇന്ത്യൻ ലാബർനം (indian laburnum) എന്നിങ്ങനെ ഇംഗ്ലീഷ് ഭാഷയിലും കണിക്കൊന്ന അറിയപ്പെടുന്നു. ലെഗുമിനോസേ അഥവാ ഫാബേഷിയേ കുടുംബത്തിൽപ്പെട്ട ഇതിന്റെ ശാസ്ത്രീയ നാമം കാസ്സിയ ഫിസ്റ്റുല (Cassia fistula) എന്നാണ്. ഒരു ജനപ്രിയ അലങ്കാര സസ്യമായ ഈ വൃക്ഷത്തിന്റെ വേനൽക്കാലത്ത് പൂക്കുന്ന ഈ സ്വർണാഭമായ പൂക്കളാണ് ഇതിനെ ആകർഷകമാക്കുന്നത്.
സംസ്കൃതത്തിൽ അരഗ്വദഃ, നൃപേന്ദ്രം, രാജവൃക്ഷ, ശ്വാമാം, ദീർഘഫല, കർണ്ണികാരം എന്നൊക്കെയാണ് പേരുകൾ, അമലതാസ് എന്ന് ഹിന്ദിയിലും ആരഗ്വധമു, കൊന്ദ്രക്കായ് എന്നൊക്കെ തെലുങ്കിലും സോൻഡൽ, സുൻസലി എന്നൊക്കെ ബംഗാളിയിലും വിളിക്കുന്നു. തമിഴിൽ കൊന്നൈ എന്ന് തന്നെയാണ്. കേരളീയർ പുതുവർഷാരംഭത്തിൽ കണി കാണുന്ന പൂക്കളായതിനാലാണ് കണിക്കൊന്ന എന്ന പേര്. ഏഷ്യൻ രാജ്യങ്ങളിൽ കണിക്കൊന്ന ധാരാളം കാണപ്പെടുന്നു. പടിഞ്ഞാറ് പാകിസ്താൻ മുതൽ കിഴക്ക് മ്യാന്മർ, തെക്ക് ശ്രീലങ്ക വരെയും ഈ വൃക്ഷം കാണപ്പെടുന്നു. ഇന്ത്യയിൽ മിക്കസ്ഥലങ്ങളിലും കാണപ്പെടുന്നു. ഇലപൊഴിയും കാടുകളിലും, ഉഷ്ണമേഖലാ ശുഷ്കവനങ്ങളിലും, ഉഷ്ണമേഖലാ നാട്ടുമ്പുറങ്ങളിലും കണ്ടുവരുന്നു. ഹിമാലയത്തിൽ 1200 മീറ്റർ ഉയരത്തിൽ വരെ വളരുന്നു. തണൽവൃക്ഷമായും അലങ്കാരത്തിനായും വച്ചു പിടിപ്പിക്കുന്നവരുണ്ട്.
കേരള സംസ്ഥാനത്തിന്റെ ഔദ്യോഗിക പുഷ്പമാണ് കണിക്കൊന്ന. ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും തെക്കുകിഴക്കൻ ഏഷ്യയുടെ സമീപ പ്രദേശങ്ങളിലും ഈ ഇനം സ്വദേശിയാണ്. ഇന്ത്യയിലുടനീളം കിഴക്ക് മുതൽ മ്യാൻമർ, തായ്ലൻഡ് വരെയും തെക്ക് ശ്രീലങ്ക, തെക്കൻ പാകിസ്ഥാൻ വരെയും ഇത് കാണപ്പെടുന്നു. തായ്‌ലാൻഡിന്റെ ദേശീയവൃക്ഷവും ദേശീയ പുഷ്പവും കണിക്കൊന്നയാണ്. മലയാളികളുടെ, വിശേഷിച്ചും ഹൈന്ദവരുടെ ഉത്സവമായ വിഷുവുമായി കണിക്കൊന്ന അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വിഷുവിന് കണികണ്ടുണരാൻ ഉപയോഗിക്കുന്ന പ്രകൃതി വിഭവങ്ങളിൽ പ്രധാനമാണ് കണിക്കൊന്നപ്പൂക്കൾ. കണിക്കൊന്ന എന്ന പേരു ലഭിച്ചതും ഈ ആചാരത്തിൽ നിന്നാണ്.
കണിക്കൊന്നയുടെ ഔഷധഗുണങ്ങൾ:
കണിക്കൊന്നയ്ക്ക് ഏറെ ഔഷധഗുണങ്ങളുണ്ട്. വാതം, പിത്തം, കഫം എന്നീ ത്രിദോഷങ്ങൾ ശമിപ്പിക്കാൻ കൊന്നപ്പൂക്കൾ ഉപയോഗപ്പെടുത്താറുണ്ട്. രക്തശുദ്ധി ഉണ്ടാക്കാനും മലബന്ധം മാറ്റുവാനും ഈ പൂക്കൾ ആയുർവ്വേദ വൈദ്യന്മാർ ഉപയോഗപ്പെടുത്തുന്നു. കൊന്നയുടെ തോലുകൊണ്ടുള്ള കഷായം ത്വക് രോഗങ്ങൾ അകറ്റുമെന്നും ആയുർവേദ വിധികളിൽ പറയുന്നു. കൊന്ന യിൽ കൊതുകിനെയും ലാർവയെയും നശിപ്പിക്കുന്ന ജൈവ വസ്തുവായ ഐക്കോസട്രി എനൊഇക്കു ആസിഡിന്റെ സാന്നിധ്യം ഉള്ളതിനാൽ ഇത് നല്ലൊരു കൊതുക് നാശിനി കൂടിയാണ്.
മണിച്ചെപ്പിന്റെ എല്ലാ വായനക്കാർക്കും വിഷുദിനാശംസകൾ!