
രാമകൃഷ്ണന്‍ കുമരനല്ലൂര്‍
ഓണത്തിന്റെ സൗന്ദര്യവും മഹത്വവും അതിന്റെ യഥാർത്ഥ അർത്ഥത്തിൽ വരച്ചുകാട്ടുന്ന മനോഹരമായ വരികളാണിവ. കേവലം ഒരു ഉത്സവമെന്നതിലുപരി, മലയാളികളുടെ മനസ്സിലെ ഗൃഹാതുരത്വവും പ്രകൃതിസ്നേഹവും ഈ കവിതയിൽ നിറഞ്ഞു നിൽക്കുന്നു.
ഓണമെത്തുന്നൂ തുമ്പ-
ച്ചിരിയായ്, മുക്കുറ്റിതന്‍
മഞ്ഞയായ്, നേന്ത്രത്തോപ്പില്‍
മൂക്കുന്ന മധുരമായ്
ഓണമെത്തുന്നൂ നെഞ്ചില്‍
തുടിക്കും പൂപ്പാട്ടായി
പോയകാലത്തിന്‍ മായാ
മുദ്രയായ്, പ്രതീക്ഷയായ്
ഓണമെത്തുന്നൂ വിശ്വ-
സ്നേഹത്തിന്‍ പൊടിപ്പുമായ്
മണ്ണിതിലുയര്‍ത്തിയ
സ്വര്‍ഗത്തിന്‍ കൊടിയായി
ഓണമെത്തുന്നൂ കൊടും
രാത്രിയില്‍ നിലാവായി
മാനവരൊന്നാണെന്ന
സ്വപ്നത്തിന്‍ മലരുമായ്
ഓണമെത്തുന്നൂ ചിങ്ങ-
ത്തംബുരു മീട്ടിപ്പാടി
ഓര്‍മ്മതന്‍ പൂക്കൂടകള്‍
നിറയ്ക്കും കൈവേഗമായ്..
#malayalam #poem #literacy #reading #online #magazines #writing #magazine #online
