- മാംഗോ പൾപ്പ് – രണ്ട് കപ്പ്
- പഞ്ചസാര – ഒന്നര കപ്പ്
- കസ്റ്റാർഡ് പൗഡർ – മുക്കാൽ കപ്പ്
- ഏലയ്ക്ക പൊടി – കാൽ ടീ സ്പൂൺ
- നെയ്യ് – നാല് സ്പൂൺ
- വെള്ളം – മൂന്ന് കപ്പ്
- ഉപ്പ് – ഒരു പിഞ്ച്
തയ്യാറാക്കേണ്ട വിധം:
• കസ്റ്റാർഡ് പൗഡർ വെള്ളം ഒഴിച്ച് കലക്കി വയ്ക്കുക.
• അടി കട്ടിയുള്ള പാത്രത്തിൽ മാംഗോ പൾപ്പ് ഇട്ട് ചൂടാക്കുക.
• പഞ്ചസാര ചേർക്കുക.
• ശേഷം കലക്കി വച്ച കസ്റ്റാർഡ് പൗഡർ ചേർക്കുക.
• ഇളക്കി കൊണ്ടിരിക്കുക. കുറുകി വരുമ്പോൾ നെയ്യ് കുറേശ്ശെയായി ചേർക്കുക.
• ഏലയ്ക്ക പൊടി, ഉപ്പ് ചേർക്കുക.
• നല്ലവണ്ണം കുറുകി കഴിയുമ്പോൾ മറ്റൊരു പാത്രത്തിൽ നെയ്യ് തടവി കൂട്ട് ഒഴിച്ച് ചൂടാറി കഴിയുമ്പോൾ കട്ട് ചെയ്യാം.
തയ്യാറാക്കിയത്:
ഷീജ അനിൽ


