
കെ.സി. രാജേന്ദ്രകുമാർ, ഏഴംകുളം
അറിവെന്ന മൂന്നക്ഷരം
അറിയാതെ പോകല്ലേ നാം!
അറിയാതെ പോയെന്നാൽ
ആപത്തിൽ ചെന്നു ചാടും.
അറിവങ്ങു നേടുവാനെന്തു- ചെയ്യാം
അറിവങ്ങു നേടുവാൻ വായിച്ചിടാം.
അറിവു പകരും ഗുരുക്കന്മാരെ
അവഗണിച്ചീടല്ലെ ഉള്ള കാലം.
അറിവങ്ങു നേടിയാൽ മർത്യനായി
അവനിയിലെന്നും കഴിച്ചു കൂട്ടാം.
#malayalam #poem #literacy #reading #online #magazines #writing #magazine #online
