മുഹമ്മദ് കൊച്ചാലുംമൂട്
വന്നല്ലോ മീലാദുന്നബിയിത് പാരിതിൽ
മനമാകെനിറയുന്നേ നൂറൊളി വല്ലാതെ
മക്കത്തുദിച്ചുള്ളതിരുനബി തന്നുടെ
ചരിതങ്ങളൊക്കെയും പാരിൽ നിറയുന്നേ
ആരാധ്യനായവനേറെ സ്തുതിയോടെ
എന്നും സുജൂദിലായ് വീണ ഹബീബുള്ള
അൽ അമീൻ എന്നൊരു നാമമവർക്കുണ്ടേ
ആരിലും സ്നേഹം നിറയ്ക്കും ചിരിയുണ്ടേ
പുണ്യറബീഇന്റെ പന്ത്രണ്ടാം രാവിതിൽ
മൗലൂദിൻ ഇശലുകൾ രാവിൽ നിറയുന്നേ
സ്നേഹത്തിന്നാഘോഷം പൊലിമ നിറയ്ക്കുന്നേ
മാനവ ഹൃദയത്തിൻ നന്മ ചൊരിക്കുന്നേ
മസ്ജിദിൻ തെരുവുകൾ ദീപം വിതറുന്നേ
അതുകണ്ട് അമ്പിളി ചിരിതൂകി നില്ക്കുന്നെ
കുട്ടികൾ ദഫ്മുട്ടിപ്പാട്ടുകൾ പാടുന്നേ
കൊടികളുയർത്തി തക്ബീർ മുഴക്കുന്നേ
പുണ്യമദീനത്തെ റസൂലിൻ ചാരെയായ്
എത്തിടാൻ ഞങ്ങൾക്കായ് വിധിയേക് റഹ്‌മാനെ…
#malayalam #poem #literacy #reading #online #magazines #writing