പാപ്പച്ചൻ കടമക്കുടി
‘കാല’ ത്തെ ഞാനെന്നുടെ മുറിയിൽ
കടലാസ്സിൽ തൂക്കി.
ഒന്നേ രണ്ടേ മൂന്നെന്നിങ്ങനെ
മിന്നിടുമക്കങ്ങൾ
കളങ്ങളിൽ ചേർത്തവയുടെ തലയിൽ
പേരുകുറിക്കുന്നു
തിങ്കൾ, ചൊവ്വ, ബുധനെന്നിങ്ങനെ
ദിവസം വിരിയുന്നു
ദിവസ തുകയേഴായാൽ പെട്ടെ-
ന്നാഴ്ച പിറക്കുന്നു
ഇതളായാഴ്ചകൾ നാലുണ്ടല്ലോ
മാസം വിടരുന്നു.
മാസം പന്ത്രണ്ടായാൽ കൊല്ല-
പ്പൂച്ചെണ്ടുയരുന്നു.
കാലം പൂക്കളിലെ തേനുണ്ണും
കറുത്തവണ്ടല്ലേ?
#malayalam #poem #literacy #reading #online #magazines #writing