ജയേഷ് ജഗന്നാഥൻ
പണം പറയുന്നതുപോലെ മൊഴിയുന്നു
പാവങ്ങൾ ഇവിടെ പകലന്തിയോളം.
സൂര്യന്റെ വെയിലേറ്റ് പിടയുന്ന നേരങ്ങൾ
നാളെയുടെ നേരമെപ്പോഴോ തണുപ്പായി വീശിടും.
പെറ്റമ്മയെ നോക്കണം മക്കളെ വളർത്തണം
അതിനൊപ്പമന്നത്തിനെന്നും വകയുമുണ്ടാകണം.
അച്ഛന്റെ വാക്കേറ്റ് ഇറങ്ങിയ നാളുകളെന്നുമേ
അസ്തമിക്കാതെ ചലിക്കുന്നു വേഗത്തിൽ.
ഉച്ചയൂണിന്റെ നേരമെത്തവേ വയറ്റിൽ
കത്തുന്നു തീനാളം എന്നുമെന്നുമേ
പൊതിയിലേ ചോറഴിച്ചു ഞാൻ വയ്ക്കവേ
പൊതിയുന്നു ചുറ്റുമേ ചങ്ങാതിമാരെല്ലാം.
അല്പം തമാശയും അതിലേറെ വിയർപ്പും
ഒത്തുചേർന്നപ്പോൾ കഷ്ടതകളെല്ലാം
ഓർമ്മകളായി എന്നുമെൻ ജീവനിൽ
വിധിയിൽ അലിയാത്തൊരു സ്വപ്നമെന്നപോൾ.