25.8 C
Trivandrum
January 14, 2025
Movies

പുത്രൻ മികച്ച അഭിപ്രായം നേടുന്നു.

ഭിന്നശേഷിക്കാരനായി പിറന്ന ഹരിയുടെ ജീവിത കഥ അവതരിപ്പിച്ച പുത്രൻ എന്ന ഹ്രസ്വ ചിത്രം മികച്ച അഭിപ്രായം നേടുന്നു. ചിത്രത്തിന്റെ ആദ്യ പ്രദർശനം എറണാകുളം ഡോൺബോസ്കോ തീയറ്ററിൽ നടന്നു. കാലിക പ്രസക്തിയുള്ള വിഷയം അവതരിപ്പിച്ച ഈ ചിത്രത്തിന്റെ ആദ്യ പ്രദർശനത്തിൽ, പ്രശസ്ത സിനിമ സാംസ്‌കാരിക പ്രവർത്തകർ പങ്കെടുത്തു.

ഭിന്ന ശേഷിക്കാരനായി പിറന്ന ഹരിയെ സ്വന്തം ജേഷ്ഠൻ പോലും അംഗീകരിച്ചില്ല. നാട്ടുകാരുടെ പരിഹാസങ്ങളും തോന്ന്യസങ്ങളും ഏൽക്കേണ്ടിവന്ന ഹതഭാഗ്യനായ ഹരിയെ സ്നേഹിക്കാൻ അവന്റെ അമ്മ മാത്രമേ ഉണ്ടായിരുന്നുള്ളു. ഒടുവിൽ, പലരും പ്രതീക്ഷിച്ച ഹരിയുടെ മരണം അത് സംഭവിച്ചു. ഹരിയെപ്പോലെ എത്ര എത്ര ജന്മങ്ങൾ. ചേർക്കാം നമുക്കവരെ ഹൃദയത്തോട്. വിജയൻ കോടനാടാണ് നായക കഥാപാത്രമായ ഹരിയെ അവതരിപ്പിച്ചത്. ഗംഭീര പ്രകടനത്തോടെ ഈ കഥാപാത്രത്തെ അദ്ദേഹം ശക്തമായി അവതരിപ്പിച്ചു.



വി.കെ.സിനിമാസ് നിർമ്മിക്കുന്ന പുത്രൻ, രചനയും സംവിധാനവും രാജേഷ് കോട്ടപ്പടി. ഛായഗ്രഹണം – ഷെട്ടിമണി, മേക്കപ്പ് – സുധാകരൻ പെരുമ്പാവൂർ, ആർട്ട്‌ – സനൂപ് പെരുമ്പാവൂർ, പ്രൊഡക്ഷൻ കൺഡ്രോളർ – സലാവുദ്ധീൻ മുടിക്കൽ, പി.ആർ.ഒ – അയ്മനം സാജൻ. വിജയൻ കോടനാട്, ശ്രീപതി മുനമ്പം, ശിവൻദാസ് തൃശ്ശൂർ, റസാഖ് ഗുരുവായൂർ, ജെസ്സി, രിഷ്മ രാജീവ്‌ തുടങ്ങിയർ അഭിനയിക്കുന്നു.

– അയ്മനം സാജൻ

Related posts

Leave a Comment

* By using this form you agree with the storage and handling of your data by this website.

Leave a review

This website uses cookies to improve your experience. We'll assume you're ok with this, but you can opt-out if you wish. Accept Read More