ബാബു തിരുവല്ല സിംഫണി ക്രിയേഷൻസിനു വേണ്ടി സംവിധാനം ചെയ്ത മനസ്സ് എന്ന ചിത്രം ആയിരക്കണക്കിന് പ്രേക്ഷകരെ ആകർഷിച്ചു കൊണ്ട് മുന്നേറുന്നു. ബാബു തിരുവല്ലയുടെ സ്വന്തം ചാനലായ ബി ടിവിയിൽ റിലീസ് ചെയ്ത മനസ്സ് ചുരുങ്ങിയ ദിവസങ്ങൾ കൊണ്ട് പതിനായിരക്കണക്കിന് പ്രേക്ഷകരുടെ മനസ്സിലാണ് ഇടം നേടിയത്. പ്രമുഖ ഒ.ടി.ടി കളിലും മനസ്സ് ഉടൻ റിലീസ് ചെയ്യും.
അമരം, മിന്നാമിനുങ്ങിൻ്റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങൾ നിർമ്മിക്കുകയും, തനിച്ചല്ല ഞാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ, ദേശീയ, സംസ്ഥാന അവാർഡുകൾ നേടികയും ചെയ്ത ബാബു തിരുവല്ല സംവിധാനം ചെയ്ത പുതിയ ചിത്രമാണ് മനസ്സ്. ഇന്ത്യൻ സിനിമയിൽ ആരും അവതരിപ്പിക്കാത്ത പുതുമയുള്ളൊരു പ്രമേയമാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്. ഒരു അമ്മയും മകളും തമ്മിലുള്ള, വ്യത്യസ്തമായ ആത്മബന്ധം അവതരിപ്പിക്കുന്ന ചിത്രം.
അശോകൻ, മനോജ്.കെ.ജയൻ, ഷീലു എബ്രഹാം, കാർത്തിക് ശങ്കർ, കൃതിക പ്രദീപ് എന്നിവരുടെ മികച്ച അഭിനയം, ശ്രീകുമാരൻ തമ്പിയുടെ രചനയിൽ നടൻ അശോകൻ ആദ്യമായി സംഗീത സംവിധാനം നിർവ്വഹിച്ച് പി.ജയചന്ദ്രൻ ആലപിച്ച ഹൃദ്യമായ ഗാനം, ഇശാൻ ദേവിൻ്റെ മികച്ച പശ്ചാത്തല സംഗീതവും, ആലാപനവും. ഇങ്ങനെ പ്രേക്ഷകരെ ആകർഷിക്കുന്ന ഒരു പാട് പ്രത്യേകതകളുമായി മനസ്സ് പ്രേക്ഷക മനസ്സ് കീഴടക്കുകയാണ്.
സിംഫണി ക്രീയേഷൻസിനു വേണ്ടി ബാബു തിരുവല്ല, രചന, സംവിധാനം നിർവ്വഹിക്കുന്ന മനസ്സ് എന്ന ചിത്രത്തിൻ്റെ ക്യാമറ – ഉണ്ണി മടവൂർ, എഡിറ്റിംഗ് – വിപിൻ മണ്ണൂർ, സംഗീതം – അശോകൻ, പശ്ചാത്തല സംഗീതം – ഇഷാൻ ദേവ്, കല – പ്രദീപ് പത്മനാഭൻ, മേക്കപ്പ് – സുജിൻ, കോസ്റ്യൂംസ് – വാഹീദ്, പ്രൊജക്റ്റ് ഡിസൈനർ – ഹരികൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – സനീഷ് സാമുവേൽ, അസോസിയേറ്റ് ഡയറക്ടർ – അരുൺരാജ്, പി.ആർ.ഒ- അയ്മനം സാജൻ .
മനോജ് കെ.ജയൻ, അശോകൻ, ഷീലു എബ്രഹാം, കൃറ്റിക പ്രദീപ്, കാർത്തിക് ശങ്കർ, പുത്തില്ലം ഭാസി, ഡോ.ആസിഫ് ഷാ, ബെന്നി പൊന്നാരം, സുമേഷ്, വിജു, രാധിക, ഇന്ദു ഹരിപ്പാട്, ഷാർലെറ്റ് സജീവ്, എന്നിവർ അഭിനയിക്കുന്നു.
– അയ്മനം സാജൻ